80,000-ത്തിലധികം പേർ പങ്കെടുക്കും, ഇഷ ഗ്രാമോത്സവത്തിൻ്റെ പതിനെട്ടാം പതിപ്പ്

ഈ വർഷത്തെ ടൂർണമെന്റിൽ 15,000 ത്തോളം വനിതകളും ഭാഗമാകും. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൊത്തം 1 കോടി രൂപ സമ്മാനളും വിജയികൾക്ക് ലഭിക്കും. ഇഷ ഔട്ട്റീച്ച് - ആക്ഷൻ ഫോർ റൂറൽ റിജുവനേഷൻ പ്രോഗ്രാമിന് കീഴിലാണ് കായികമേള സംഘടിപ്പിക്കുന്നത്.തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് പങ്കെടുക്കുന്ന സംസ്ഥാനങ്ങൾ.

80,000-ത്തിലധികം പേർ പങ്കെടുക്കും, ഇഷ ഗ്രാമോത്സവത്തിൻ്റെ പതിനെട്ടാം പതിപ്പ്

Isha Gramotsav 18th Edition

Updated On: 

14 Jul 2026 | 12:31 PM

ഇഷ ഗ്രാമോത്സവത്തിൻ്റെ പതിനെട്ടാമത് പതിപ്പിന് ജൂലൈ 18 മുതൽ തുടക്കമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ കായികമേളകളിലൊന്നാണിത്. ഖേലോ ഇന്ത്യയുടെ അംഗീകാരവും ഇതിനുണ്ട്.  10 സംസ്ഥാനങ്ങൾ ഒരു കേന്ദ്ര ഭരണ പ്രദേശം അടക്കം 40,000-ത്തിലധികം ഗ്രാമങ്ങളിൽ നിന്നായി 80,000-ത്തിലധികം പേരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.  ഈ വർഷത്തെ ടൂർണമെന്റിൽ 15,000 ത്തോളം വനിതകളും ഭാഗമാകും.  ജൂലൈ 18,19,25,26 തീയ്യതികളിലായാണ് വിവിധ സംസ്ഥാന തലങ്ങളിലെ മത്സരങ്ങൾ. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൊത്തം 1 കോടി രൂപ സമ്മാനളും വിജയികൾക്ക് ലഭിക്കും. സെപ്റ്റംബർ നാലുമുതൽ, 6 വരെ കോയമ്പത്തൂർ ഇഷ യോഗ സെൻ്ററിലാണ് മത്സരങ്ങളുടെ ഫൈനൽ നടക്കുന്നത്.

ഇഷ ഔട്ട്റീച്ച് – ആക്ഷൻ ഫോർ റൂറൽ റിജുവനേഷൻ പ്രോഗ്രാമിന് കീഴിലാണ് കായികമേള സംഘടിപ്പിക്കുന്നത്.തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കൂടാതെ… കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ് പരമ്പരാഗത കായിക മത്സരങ്ങൾ നടക്കുന്നത്. യോഗ്യരായ കളിക്കാർക്ക് isha.co/gramotsavam വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

സ്പോർട്സ്, ഡി-അഡിക്ഷൻ, സ്ത്രീ ശാക്തീകരണം എന്നിവയിലൂടെ ഗ്രാമീണ തലത്തിൽ യുവാക്കൾക്കിടയിൽ ആവേശം വളർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇഷ ഫൗണ്ടേഷൻ പറഞ്ഞു. അതത് സംസ്ഥാനങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് ശേഷമാണ് വിവിധ ഫൈനൽ മത്സരങ്ങൾ നടക്കുക. കോയമ്പത്തൂരിലെ ഇഷ യോഗ സെൻ്ററിൽ സെപ്റ്റംബർ 4 മുതൽ 6 വരെയാണ് ഗ്രാന്റ് ഫൈനൽ.

കഴിഞ്ഞ വർഷത്തെ ഗ്രാമോത്സവം ഫൈനൽ

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്