Air India flights Rerouted: ഇസ്രയേൽ- ഇറാൻ യുദ്ധം; വ്യോമഗതാഗതം താളംതെറ്റിയതോടെ വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർ ഇന്ത്യ

Israel-Iran Tensions: ഇറാനെ ഇസ്രയേൽ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയായി മാറിയിരിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻറെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായാണ് വിവരം.

Air India flights Rerouted: ഇസ്രയേൽ- ഇറാൻ യുദ്ധം; വ്യോമഗതാഗതം താളംതെറ്റിയതോടെ വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർ ഇന്ത്യ

Air India

Updated On: 

13 Jun 2025 12:49 PM

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വ്യോമഗതാഗതം താറുമാറായി. ഇറാൻ വ്യോമപാത അടച്ചതോടെ മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചുവിളിച്ചു. ചില വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായും റിപ്പോർട്ടുണ്ട്. എയർ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടൻ വിമാനം, മുംബൈ- ന്യൂയോർക്ക് എഐസി 119 വിമാനങ്ങളാണ് യാത്ര പൂർത്തിയാക്കാതെ തിരിച്ച് വിളിച്ചിരിക്കുന്നത്.

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ​​മറ്റൊരു ഷെഡ്യൂൾ നൽകുകയോ റീഫണ്ട് ചെയ്യുന്നതിനോ എയർലൈൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറാനെ ഇസ്രയേൽ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയായി മാറിയിരിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻറെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻറെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം. ടെഹ്റാൻ ഉൾപ്പെടെ 13 ഇടങ്ങളിൽ കനത്ത ആക്രമണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

വഴിതിരിച്ചുവിട്ട വിമാനങ്ങൾ

AI130 – ലണ്ടനിലെ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വിമാനം വിയന്നയിലേക്ക് തിരിച്ചുവിട്ടു

AI102 – ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക തിരിച്ച വിമാനം ഷാർജയിലേക്ക് തിരിച്ചുവിട്ടു

AI116 – ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് തിരിച്ച വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

AI2018 – ലണ്ടനിലെ ഹീത്രോയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു

AI188 – വാൻകൂവർ-ഡൽഹിയിലേക്ക്: ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

AI101 – ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് തിരിച്ച വിമാനം ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് തിരിച്ചുവിട്ടു

AI126 – ചിക്കാഗോ-ഡൽഹിയിലേക്ക്: ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

AI132 – ലണ്ടൻ ഹീത്രോ-ബെംഗളൂരു: ഷാർജയിലേക്ക് തിരിച്ചുവിട്ടു

AI2016 – ലണ്ടൻ ഹീത്രോ-ഡൽഹിയി: വിയന്നയിലേക്ക് തിരിച്ചുവിട്ടു

AI104 – വാഷിംഗ്ടൺ -ഡൽഹി: വിയന്നയിലേക്ക് തിരിച്ചുവിട്ടു

AI190 – ടൊറന്റോ-ഡൽഹിയി: ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു

തിരിച്ചുവിളിച്ച വിമാനങ്ങൾ

AI129 – മുംബൈ-ലണ്ടൻ ഹീത്രോ

AI119 – മുംബൈ-ന്യൂയോർക്ക്

AI103 – ഡൽഹി-വാഷിംഗ്ടൺ

AI106 – ന്യൂവാർക്ക്-ഡൽഹി

AI189 – ഡൽഹി-ടൊറന്റോ

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും