AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Train Accident: കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ ചരക്കുവണ്ടി ഇടിച്ച് അപകടം; 15 മരിച്ചു

Kanchenjunga Express Accident In West Bengal: ന്യൂ ജല്‍പായ്ഗുരി സ്റ്റേഷന്‍ വിട്ടതിന് തൊട്ടുപിന്നാലെ ഒരു ചരക്ക് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ ഇടിച്ചതാണ് അപകട കാരണം.

Train Accident: കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ ചരക്കുവണ്ടി ഇടിച്ച് അപകടം; 15 മരിച്ചു
Shiji M K
Shiji M K | Updated On: 17 Jun 2024 | 01:16 PM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സീല്‍ദയില്‍ നിന്ന് കാഞ്ചന്‍ജംഗ വരെ പോകുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബോഗികള്‍ പാളം തെറ്റി മറിയുകയായിരുന്നു ന്യൂ ജല്‍പായ്ഗുരി സ്റ്റേഷന്‍ വിട്ടതിന് തൊട്ടുപിന്നാലെ ഒരു ചരക്ക് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ഇടിച്ചതാണ് അപകട കാരണം.

train accident

രംഗപാണിയില്‍ എത്തിയപ്പോഴാണ് എതിര്‍ദിശയില്‍ നിന്ന് വന്ന ചരക്ക് തീവണ്ടി കാഞ്ചന്‍ജംഗ എക്സ്പ്രസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ തകര്‍ന്നു. രണ്ട് കോച്ചുകള്‍ പാളം തെറ്റുകയുമുണ്ടായി. ചരക്കുവണ്ടി ഇടിച്ച രണ്ട് കോച്ചുകളും പൂര്‍ണമായും തകര്‍ന്നതായാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്.

train accident

റെയില്‍വേ ഉദ്യോഗസ്ഥരും ആര്‍പിഎഫ്, ജിആര്‍പിഎഫ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ആദ്യം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സിഗ്‌നലിങ് തകരാര്‍ കാരണം ഗുഡ്സ് ട്രെയിന്‍ ഇതേ പാളത്തിലൂടെ വന്നതാണ്‌ അപകട കാരണം എന്നാണ് റെയില്‍വേയുടെ നിഗമനം.

ചരക്കുവണ്ടി എത്ര വേഗതയിലാണ് സഞ്ചരിച്ചതെന്നും എവിടെയാണ് സിഗ്നല്‍ തകരാര്‍ സംഭവിച്ചതെന്നും അന്വേഷിച്ച് വരികയാണ്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

03323508794 (ബിഎസ്എന്‍എല്‍)
03323833326 (റെയില്‍വെ)

റെയില്‍വെ ഹെല്‍പ് ഡെസ്ക് നമ്പറുകള്‍

Sealdah
033-23508794
033-23833326

GHY Station
03612731621
03612731622
03612731623

KIR STATION
6287801805

Katihar
09002041952
9771441956

LMG
03674263958
03674263831
03674263120
03674263126
03674263858


Updating….

Follow Us