AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New dam at mullaperiyar: മുല്ലപ്പെരിയാർ അണക്കെട്ട്; കേരളത്തിൻ്റെ ആവശ്യം പരി​ഗണിക്കരുതെന്ന് കേന്ദ്രത്തോട് സ്റ്റാലിൻ

പുതിയ അണക്കെട്ട് നിർമ്മിക്കാൻ കുറഞ്ഞത് ഏഴ് വർഷം വേണമെന്നാണ് ജലസേചന വകുപ്പിൻ്റെ നിഗമനത്തിൽ പറയുന്നത്.

New dam at mullaperiyar: മുല്ലപ്പെരിയാർ അണക്കെട്ട്; കേരളത്തിൻ്റെ ആവശ്യം പരി​ഗണിക്കരുതെന്ന് കേന്ദ്രത്തോട് സ്റ്റാലിൻ
Neethu Vijayan
Neethu Vijayan | Updated On: 24 May 2024 | 09:08 PM

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയ കത്തിലാണ് സ്റ്റാലിൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീം കോടതിയുടെ ഉത്തരവു മറികടന്നുള്ളതാണ് ഈ നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടു പോയാൽ തമിഴ്നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിൻ്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 28ന് നടത്താനിരിക്കുന്ന യോഗത്തിൽ പരിഗണനാ വിഷയമായി (ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ‌പ്രതിഷേധവുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയത്.

തമിഴ്നാട് സർക്കാരിൻ്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നൽകുമെന്നാണ് സൂചന.

അതേസമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരിക്കുകയായിരുന്നു. പുതിയ അണക്കെട്ട് നിർമ്മിക്കാൻ കുറഞ്ഞത് ഏഴ് വർഷം വേണമെന്നാണ് ജലസേചന വകുപ്പിൻ്റെ നിഗമനത്തിൽ പറയുന്നത്.

എന്നാൽ, അടിയന്തരമായി ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാൽ അഞ്ച് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണു വിലയിരുത്തൽ. പുതിയ അണക്കെട്ടിൻ്റെ രൂപരേഖ പൂർണമായും പൂർത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിൻ്റെ അനുമതി എന്നിവയാണ് ഇനി അണക്കെട്ട് നിർമ്മിക്കുന്നതിനായി വേണ്ടത്.

പുതിയ അണക്കെട്ടിന് ഡിപിആർ തയാറാക്കുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യ ഡിപിആർ 2011ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കപ്പെട്ടിരുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്.