AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Malayali Techy Arrested: ദുബായ് – ഹൈദരാബാദ് വിമാനത്തിൽ ലൈംഗികാതിക്രമം; മലയാളി ടെക്കി അറസ്റ്റിൽ, കൈവശം അശ്ലീല കുറിപ്പും

Kerala Techie Arrested: നവംബർ 28ന് ദുബായ്- ഹൈദരാബാദ് ഫ്ലൈറ്റിലെ യാത്രയ്ക്കിടെയാണ് സംഭവം. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Malayali Techy Arrested: ദുബായ് – ഹൈദരാബാദ് വിമാനത്തിൽ ലൈംഗികാതിക്രമം; മലയാളി ടെക്കി അറസ്റ്റിൽ, കൈവശം അശ്ലീല കുറിപ്പും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 30 Nov 2025 | 10:02 PM

ഹൈദരാബാദ്: വിമാനയാത്രക്കിടെ എയർഹോസ്റ്റിനോട് മോശമായി പെരുമാറിയ മലയാളി ടെക്ക് അറസ്റ്റിൽ. ക്യാബിൻ ക്രൂവിന്‍റെ പരാതിയെത്തുടർന്ന് ഹൈദരാബാദിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത ഉടൻ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബർ 28ന് ദുബായ്- ഹൈദരാബാദ് ഫ്ലൈറ്റിലെ യാത്രയ്ക്കിടെയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നു. യാത്രയ്ക്കിടെ ഇയാൾ എയർ ഹോസ്റ്റസിനെ മോശമായി സ്പർശിച്ചുവെന്നാണ് പരാതി. കൂടെ അശ്ശീല കുറിപ്പും കണ്ടെത്തി. യാത്രക്കാരന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു ശേഷം പുറത്തേക്കിറങ്ങാൻ തുടങ്ങിയ പ്രതി തന്‍റെ പാസ്പോർട്ട് സീറ്റിൽ വച്ച് മറന്നുവെന്നും എടുത്തു തരണമെന്നും എയർ ഹോസ്റ്റസിനോട് ആവശ്യപ്പെടുകയായിരുന്നു. പാസ്‌പോർട്ടിനായി ജീവനക്കാർ ഇയാളുടെ സീറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അശ്ശീല കുറിപ്പ് കണ്ടെത്തിയത്.

യാത്രക്കാർക്കെതിരെയും ക്രൂ അംഗങ്ങൾക്കെതിരെയുമുള്ള അശ്ലീലവും അസഭ്യവുമായ പരാമർശങ്ങൾ അടങ്ങിയ കുറിപ്പാണ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ റിമാൻഡിൽ വിട്ടയച്ചു.

Follow Us