Lawerence Bishnoi: ഷാർപ്പ് ഷൂട്ടറിൽ നിന്ന് തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക്? ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്രയിൽ സീറ്റ് വാ​ഗ്ദാനം

Lawrence Bishnoi Maharastra election: എൻസിപി നേതാവ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്ണോയി വാർത്തകളിൽ നിറഞ്ഞത്. നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് ഗുണ്ടാനേതാവ് ബിഷ്ണോയി.

Lawerence Bishnoi: ഷാർപ്പ് ഷൂട്ടറിൽ നിന്ന് തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക്? ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്രയിൽ സീറ്റ് വാ​ഗ്ദാനം

Lawrence Bishnoi

Updated On: 

22 Oct 2024 11:31 AM

മുംബെെ: നവംബർ 20-ന് നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ലോറൻസ് ബിഷ്ണോയി സ്ഥാനാർത്ഥിയാക്കാൻ ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്). ലോറൻസ് ബിഷ്ണോയിൽ ഭ​ഗത് സിം​ഗിനെ കാണുന്നു എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗീകരിച്ച പാർട്ടിയാണ് യുബിവിഎസ്.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായെന്നും യുബിവിഎസ് ദേശീയ പ്രസിഡൻ്റ് സുനിൽ ശുക്ല പറ‍ഞ്ഞു. സീറ്റ് വാ​ഗ്ദാനം ബിഷ്‌ണോയി അംഗീകരിച്ചാൽ 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങൾ പഞ്ചാബിൽ ജനിച്ച ഒരു വ്യക്തിയായതിനാൽ എനിക്ക് അഭിമാനമുണ്ട്. പഞ്ചാബിൽ ജനിച്ച ഉത്തരേന്ത്യക്കാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു രാഷ്ട്രീയ പാർട്ടിയാണ് ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്). ഇന്ത്യയിലെ ഉത്തരേന്ത്യക്കാരുടെ അവകാശ സംരക്ഷണങ്ങൾക്കായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും ശുക്ല കത്തിൽ പറയുന്നു.

എൻസിപി നേതാവ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്ണോയി വാർത്തകളിൽ നിറഞ്ഞത്. നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് ഗുണ്ടാനേതാവ് ബിഷ്ണോയി. 2014 മുതൽ തടവിൽ കഴിയുന്ന ബിഷ്ണോയി അവിടെയിരുന്നാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നത്. 2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊല്ലപ്പെട്ടതോടെയാണ് ബിഷ്ണോയി എന്ന ​ഗ്യാങ്സറ്റിനെ കുറിച്ച് ലോകം അറിഞ്ഞത്.

സൽഖാനുമായുള്ള ബാബ സിദ്ധിഖിയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഷ്ണോയി സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 1998-ൽ രാജസ്ഥാനിൽ ‌ഹം സാത്ത് സാത്ത് ഹെയിൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാനും സുഹൃത്തുകളും കൃഷ്ണമൃ​ഗത്തെ വേട്ടയാടി കൊന്നതിന് പിന്നാലെ ബിഷ്ണോയി ഭീഷണി മുഴക്കിയിരുന്നു. വന്യജീവികളെയും മൃഗങ്ങളേയും ബിഷ്ണോയി സമൂഹം പുണ്യമായാണ് കാണുന്നത്. സ്വയം പ്രതിരോധത്തിന് പോലും മൃ​ഗങ്ങളെ നോവിക്കാത്ത ബിഷ്ണോയി സമൂഹം സൽമാൻ ഖാന്റെ പ്രവൃത്തിയിൽ പ്രകോപിതരായി.

2014 മുതൽ ജയിലിലാണെങ്കിലും 2018ലാണ് ജോദ്പൂരിലെ കോടതിയിൽ വച്ച് സൽമാൻ ഖാനെ കൊലപ്പെടുത്തിയിരിക്കുമെന്ന് ബിഷ്ണോയി പറഞ്ഞത്. പഞ്ചാബിലെ ഫസിൽക്കയിൽ ജനിച്ച 31കാരനായ ലോറൻസ് ബിഷ്ണോയി അന്ന് മുതൽ പേടി സ്വപ്നമാണ്. കൊലപാതക കേസുകളിൽ ബിഷ്ണോയിയുടെ നേരിട്ടുള്ള പങ്ക് തെളിയിക്കാൻ പൊലീസിനും സാധിച്ചിട്ടില്ല.

സൽമാൻ ഖാനോട് ബിഷ്ണോയി ​ഗ്രൂപ്പിലെ ഒരാൾ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്‌ണോയി ഏറ്റവും ഒടുവിൽ വാർത്തകളിൽ ഇടം നേടിയത്. ജീവനോടെ ഇരിക്കണമെങ്കിൽ അ‍ഞ്ച് കോടി രൂപ നൽകണം. നിസാരമായി ഈ സന്ദേശത്തെ കാണരുത്. അല്ലെങ്കിൽ ബാബ സിദ്ധിഖിയുടെ അവസ്ഥയെക്കാൾ മോശമാകും താങ്കളുടെ സ്ഥിതി എന്നായിരുന്നു ഭീഷണി.

ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച കാനഡയിലുള്ള ഗോൾഡി ബ്രാർ, സച്ചിൻ താപ്പൻ, ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ അങ്ങനെ 700-ലധികം പേരാണ് ലോറൻസ് ബിഷ്ണോയിയുടെ അധോലോക സംഘത്തിലുള്ളത്. ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ബിഷ്ണോയ് ​സംഘമായി ബന്ധമുള്ളവരുണ്ട്. പുത്തൻ സങ്കേതിക വിദ്യയും ആയുധങ്ങളുമായാണ് ഇവർ കൊല്ലാനിറങ്ങുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ