Lok sabha Election 2024: ഉത്തരേന്ത്യ ഉരുകുന്നു; കനത്ത ചൂടിൽ മരിച്ചത് 19 പോളിങ് ഉദ്യോ​ഗസ്ഥർ

Polling officers die of extreme heat: ഉത്തർപ്രദേശിലെ മിർസാപൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഹോം ഗാർഡുകളും ഇതിൽ ഉൾപ്പെടുന്നു. 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Lok sabha Election 2024: ഉത്തരേന്ത്യ ഉരുകുന്നു; കനത്ത ചൂടിൽ മരിച്ചത് 19 പോളിങ് ഉദ്യോ​ഗസ്ഥർ
Published: 

01 Jun 2024 | 12:48 PM

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചൂടിനേക്കാൾ അന്തരീക്ഷ താപനില ഉയരുകയാണ് ഉത്തരേന്ത്യയിൽ. ചൂട് കൂടിയതിനേത്തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 19 പോളിങ് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്. കൊടും ചൂടിൽ ജനജീവിതം തന്നെ തകിടം മറിയുന്ന സാഹചര്യത്തിലാണ് ഈ സംഭവം കൂടി നടന്നിരിക്കുന്നത്. 19 പേർ മരിച്ചിരിക്കുന്നത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആണെന്നതും ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

ഉത്തർപ്രദേശിലും ബിഹാറിലും ഉള്ള പോളിംഗ് ഓഫീസർമാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം, ഉത്തർപ്രദേശിലെ മിർസാപൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഹോം ഗാർഡുകളും ഇതിൽ ഉൾപ്പെടുന്നു. 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സർക്കാർ പോളിടെക്‌നിക് കോളേജിൽ നിന്നാണ് പോളിംഗ് ഓഫീസർമാരെ അയച്ചതെന്ന് മിർസാപൂർ ഡിഎം ചന്ദ്ര വിജയ് സിംഗ് പറഞ്ഞു. കടുത്ത ചൂടുള്ള കാലാവസ്ഥ കാരണം, ചിലരുടെ ആരോഗ്യം മോശമാകാൻ തുടങ്ങിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) യിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഹീറ്റ് സ്ട്രോക്കാണ് സംഭവത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇവരുടെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നില ഗുരുതരമെന്ന് പറയപ്പെടുന്ന ജവാൻമാർ ഐസിയുവിൽ ചികിത്സയിലാണ്.

ALSO READ – ജനവിധിയുടെ അവസാനഘട്ടം; ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകും

സംസ്ഥാനത്തെ സോൻഭദ്ര ജില്ലയിൽ മറ്റ് മൂന്ന് പോൾ ഓഫീസർമാർക്കും ജീവൻ നഷ്ടപ്പെട്ടു. അതുപോലെ, ബിഹാറിലും ആകെ 10 ഇലക്ടറൽ ഓഫീസർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവരുടെ മരണകാരണത്തെക്കുറിച്ച് ഡോക്ടർമാർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ സൂര്യതാപമാകാം കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഉഷ്ണ തരംഗത്തെ അഭിമുഖീകരിക്കുന്നുണ്ട്.

ബിഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വെന്തുരുകുകയാണ്. ഇക്കാരണത്താൽ, ആളുകൾ വീടിനുള്ളിൽ തന്നെ സമയം ചിലവഴിക്കാനാണ് താൽപര്യപ്പെടുന്നത്. ആവശ്യമുള്ളപ്പോൾ മാത്രം പുറത്തിറങ്ങി ഉടൻ തന്നെ തിരിച്ചെത്തുന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. ഉത്തർപ്രദേശിലെ 13 സീറ്റുകളും ബിഹാറിലെ 8 സീറ്റുകളുമടക്കം ആകെ 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran War: ഇറാനിൽ പാകിസ്ഥാന്റെ നയതന്ത്ര നീക്കം; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു