Exit Poll Result 2024: തമിഴ്‌നാട്ടില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാം; ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വെ

Lok Sabha Election Exit Poll Result 2024: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴ് നമ്മുടെ അഭിമാനമാണ്. തമിഴ് ഭാഷയുടെ ആഗോള പ്രശസ്തി ഉയര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ഏറ്റെടുക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.

Exit Poll Result 2024: തമിഴ്‌നാട്ടില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാം; ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വെ

2019ല്‍ തെരഞ്ഞെടുപ്പ് നടന്നത് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയായിരുന്നു. ഫലം വന്നത് മെയ് 23ഉം. അന്ന് പ്രധാനപ്പെട്ട എല്ലാ ഏജന്‍സികളും എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്‍ഡിഎയ്ക്ക് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ 352 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.

Updated On: 

01 Jun 2024 | 08:59 PM

ചെന്നൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കാമെന്ന് പ്രവചിപ്പ് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വെ. ഇന്‍ഡ്യ സഖ്യത്തിന് 33 മുതല്‍ 37 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിക്ക് രണ്ട് മുതല്‍ നാല് വരെയായിരിക്കും സീറ്റ് നില. അണ്ണാ ഡിഎംകെ പരാമവധി രണ്ട് സീറ്റ് മാത്രമേ നേടുവെന്നും സര്‍വെ പറയുന്നുണ്ട്.

ഇത്തവണ തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ പ്രകടനപത്രികയില്‍ തന്നെ തമിഴ് മക്കളെ സ്വാധീനിക്കാനുള്ള ശ്രമം ബിജെപി നടത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴ് നമ്മുടെ അഭിമാനമാണ്. തമിഴ് ഭാഷയുടെ ആഗോള പ്രശസ്തി ഉയര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ഏറ്റെടുക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ലോകമെമ്പാടും തിരുവള്ളുവര്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകമെന്നുമാണ് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ ഇതൊന്നും തമിഴ്‌നാട്ടിലെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 285 സീറ്റുകളാണ് എക്സിറ്റ് പോള്‍ പ്രവചനം ഉണ്ടായിരുന്നത്. എന്നാല്‍ ഈ കണക്കുകളെല്ലാം കാറ്റില്‍ പറത്തി 353 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടി. ഇതില്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയിട്ടുണ്ട് എന്നതാണ് വാസ്തവം. കോണ്‍ഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏകദേശം 257-340 സീറ്റുകള്‍ നേടുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍, എന്‍ഡിഎ 336 സീറ്റുകളാണ് നേടിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്