Lok sabha election: ലോക്സഭാ തിരഞ്ഞെടുപ്പ്; 92 മണ്ഡലങ്ങളിൽ ജനങ്ങൾ ഇന്ന് വിധിയെഴുതും

സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പ് നടക്കില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റിയിരുന്നു.

Lok sabha election: ലോക്സഭാ തിരഞ്ഞെടുപ്പ്; 92 മണ്ഡലങ്ങളിൽ ജനങ്ങൾ ഇന്ന് വിധിയെഴുതും
Published: 

07 May 2024 06:57 AM

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ എട്ട് മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കൾ. അതേസമയം സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പ് നടക്കില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റിയിരുന്നു.

അതിനിടെ കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതിൽ ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർക്കെതിരെ കേസെടുത്തത് പ്രചരണ ആയുധമാക്കിയിട്ടുണ്ട്. കർണാടക പൊലീസാണ് ജെ പി നദ്ദക്കും സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്ന കാർട്ടൂൺ വീഡിയോയാണ് മെയ് നാലിന് പങ്കുവച്ചത്. ഇതിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കർണാടക പൊലീസ് കേസെടുത്തത്.

മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി ഇന്നലെ അയോധ്യയിലെത്തിയിരുന്നു. ക്ഷേത്രത്തിലെത്തിയ മോദി ദർശനവും പൂജയും നടത്തിയ ശേഷം ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. ജനുവരി 22ന് പ്രാണപ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞതിന് ശേഷം പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ നടത്തിയ ആദ്യ സന്ദർശനമായിരുന്നു അത്.

ക്ഷേത്ര പരിസരത്ത് രണ്ട് കിലോമീറ്റർ ദൂരത്തോളം മോദി റോഡ് ഷോ നടത്തിയിരുന്നു. മോദിയോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിത്യനാഥ്, ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ലല്ലു സിങ് എന്നിവരും ഉണ്ടായിരുന്നു. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തിൽ മെയ് 20നാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം, കോൺഗ്രസും ഇൻഡ്യ മുന്നണിയും തന്നെ കരുക്കളാക്കുന്നുവെന്ന് മുസ്ലിങ്ങൾ തിരിച്ചറിഞ്ഞുവെന്ന് മോദി പറഞ്ഞിരുന്നു. ബിജെപി നടത്തിയ വികസന പ്രവൃത്തികൾ മുസ്ലിങ്ങൾ കോൺഗ്രസിൽ നിന്നും ഇൻഡ്യ സഖ്യത്തിൽ നിന്ന് അകലുകയാണ്. പാവപ്പെട്ടവരും എസ്‌സി-എസ്ടി, ഒ.ബിസി വിഭാഗങ്ങളും ബിജെപിക്കൊപ്പം ചേരുന്നു.

ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാണ്. എല്ലാ പദ്ധതികളുടെയും നേട്ടങ്ങൾ വിവേചനമില്ലാതെ മുസ്ലികൾക്കും ലഭിക്കുന്നുണ്ട്. മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ ഇൻഡ്യ സഖ്യം പരസ്യമായി അവരെ പ്രീണിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രകടനപത്രിക മുസ്ലി ലീഗിന്റെ ചിന്താഗതിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ