Loksabha election 2024 ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ

Loksabha election 2024; ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ ഇന്നലെ മുതൽ സജീവമായിരിക്കുകയാണ് ജയിൽ മോചിതനായ അരവിന്ദ് കെജരിവാൾ.

Loksabha election 2024 ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ
Published: 

12 May 2024 | 07:17 AM

ന്യൂ‍ഡൽഹി: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിൽ തന്നെ. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും നാളെ തെരഞ്ഞെടുപ്പ് നടക്കും.

ഇന്നലെ പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിലെല്ലാം ഇന്ന് നിശബ്ദ പ്രചരണമാകും നടക്കുക. 1,717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്.
ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി നാളെ തെരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്.

മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും മണ്ഡലങ്ങളിലും നാളെ ജനവിധി തീരുമാനിക്കും. ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് . ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ ഇന്നലെ മുതൽ സജീവമായിരിക്കുകയാണ് ജയിൽ മോചിതനായ അരവിന്ദ് കെജരിവാൾ. ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കായി കെജരിവാൾ പ്രചാരണം തുടരുമെന്നാണ് വിവരം. മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവനകൾ ശക്തമാക്കിക്കൊണ്ടാണ് കെജരിവാൾ പ്രചാരണം മുറുക്കുക. ഇതിനിടെ മോദിയുടെ വിദ്വേഷപ്രസ്താവനങ്ങളിൽ കമ്മീഷൻ തുടരുന്ന മൗനം ദുരൂഹമെന്ന നിലപാട് ഉയർത്തി ഖാർഗെ രം​ഗത്ത് എത്തിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്