Abhay Singh: ‘ഐഐടി ബാബ’ വിവാഹിതനായി; ബെംഗളൂരു എഞ്ചിനീയറെ മിന്നുകെട്ടി അഭയ് സിംഗ്

Abhay Singh Aka IIT Baba Wedding: ഫെബ്രുവരി 15ന് മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിൽ വച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രതീകയാണ് വധു. ലക്ഷങ്ങൾ ഒഴുകിയെത്തിയ പ്രയാഗ്‌രാജിലെ മഹാകുഭമേളയുടെ പ്രധാന ആകർഷമായുരുന്നു ഐഐടി ബാബ.

Abhay Singh: ഐഐടി ബാബ വിവാഹിതനായി; ബെംഗളൂരു എഞ്ചിനീയറെ മിന്നുകെട്ടി അഭയ് സിംഗ്

അഭയ് സിംഗ് വിവാഹചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 10:48 AM

മഹാകുംഭമേളയിലെ ശ്രദ്ധാകേന്ദ്രമായിരുന്ന അഭയ് സിംഗ് അഥവ ഐഐടി ബാബ വിവാഹിതനായി. സന്ന്യാസ പാതയിൽ നിന്ന് കുടുംബജീവിതത്തിലേക്ക് ചുവടുവെച്ച അഭയ് സിംഗാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രതീകയാണ് വധു.

ഫെബ്രുവരി 15ന് മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിൽ വച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, അഭയ് സിംഗും പ്രതീകയും തമ്മിൽ ഒരു വർഷത്തോളമായി പരിചയത്തിലായിരുന്നു. ഹിമാചലിലെ ലളിതമായ വിവാഹ ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ ഹരിയാനയിലെ ജജ്ജാറിലുള്ള അഭയ് സിംഗിൻ്റെ ജന്മനാട്ടിലേക്ക് മടങ്ങി.

ALSO READ: കരുത്ത് പകര്‍ന്ന് ഹഠയോഗ; ഇഷാ യോഗ സെന്ററിൽ 99 സൈനികർ പരിശീലനം പൂർത്തിയാക്കി

വിവാഹത്തിൻ്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. സൗഹൃദത്തിൽ തുടങ്ങിയ ബന്ധം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നുവെന്ന് പ്രീതിക പറഞ്ഞു. ഫോട്ടോ​ഗ്രഫിയടക്കമുള്ള നിരവധി മേഖലകളിൽ കൈവെച്ചെങ്കിലും അതൊന്നും ശോഭിച്ചില്ലെന്ന് നേരത്തെ അഭയ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

ഐഐടി റൂർക്കിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം സ്വന്തമാക്കിയ അഭയ് സിംഗ്, ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് സന്ന്യാസ ജീവിതം ആരംഭിച്ചത്. ലക്ഷങ്ങൾ ഒഴുകിയെത്തിയ പ്രയാഗ്‌രാജിലെ മഹാകുഭമേളയുടെ പ്രധാന ആകർഷമായുരുന്നു ഐഐടി ബാബ. സമൂഹമാധ്യമത്തിലടക്കം വിഡിയോകൾ പങ്കുവച്ച് സജീവമാണ് ഇദ്ദേഹം.

വീഡിയോ കാണാം


ഐഐടി ബാബ കുംഭമേളയിൽ- വീഡിയോ കാണാം

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ