New Year 2026: മെട്രോ നിയന്ത്രണങ്ങളും പോലീസ് കാവലും, പ്രധാനനഗരങ്ങൾ 2026-നെ വരവേറ്റത് സുരക്ഷകളോടെ
Traffic advisory ahead of the New Year 2026: പാർട്ടിയ്ക്കും മറ്റ് ആഘോഷങ്ങൾക്കും പോവുകയും വരികയും ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും കുറയ്ക്കാനാണ് ഈ നടപടി സ്വീകരിച്ചത്. ഓരോ പ്രമുഖ നഗരങ്ങളിലും ഓരോ തരത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ന്യൂഡൽഹി: പുതുവർഷാഘോഷങ്ങളോടനുബന്ധിച്ച് ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കർശന സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമായി വലിയ തോതിലുള്ള പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. പാർട്ടിയ്ക്കും മറ്റ് ആഘോഷങ്ങൾക്കും പോവുകയും വരികയും ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും കുറയ്ക്കാനാണ് ഈ നടപടി സ്വീകരിച്ചത്. ഓരോ പ്രമുഖ നഗരങ്ങളിലും ഓരോ തരത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ന്യൂഡൽഹി
കൊണാട്ട് പ്ലേസ്, സാകേത് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ രാത്രി 7 മണി മുതൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വന്നിരുന്നു. പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങളും ഡൈവേഴ്ഷനുകളും ഏർപ്പെടുത്തി. പോലീസുമായി സഹകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നതിനാൽ അനിഷ്ടസംഭവങ്ങൾ കുറവായിരുന്നു.
മുംബൈ
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ജുഹു ബീച്ച് തുടങ്ങിയ ഇടങ്ങളിൽ സുരക്ഷയ്ക്കായി 17,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. മുംബൈയിൽ മെട്രോ ലൈൻ 3 (അക്വാ ലൈൻ) പുതുവർഷത്തോടനുബന്ധിച്ച് രാത്രി മുഴുവൻ സർവീസ് നടത്തി. ഡിസംബർ 31 രാത്രി 10.30 മുതൽ ജനുവരി 1 പുലർച്ചെ 5.55 വരെ മെട്രോ ഓടി.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും റോഡ് അടയ്ക്കൽ, വാഹന നിയന്ത്രണം തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. മദ്യപിച്ചുള്ള വണ്ടി ഓടിക്കൽ തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും നഗരങ്ങളിൽ പ്രത്യേക പരിശോധനകളും നടന്നു.