PM Modi: ഭാരത് മണ്ഡപത്തില്‍ ലോകനേതാക്കളെ വരവേറ്റ് മോദി; എഐ ഉച്ചകോടിയില്‍ വന്‍ പങ്കാളിത്തം
India AI Impact Summit 2026: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തുടങ്ങി നിരവധി ആഗോള നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ന്യൂഡല്‍ഹി: ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’-യുടെ ഭാഗമായി ഭാരത് മണ്ഡപത്തിൽ ലോക നേതാക്കളെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തുടങ്ങി നിരവധി ആഗോള നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 10.25 ന് പ്രധാനമന്ത്രി മോദി മുഖ്യപ്രഭാഷണം നടത്തും. ടെക് രംഗത്തെ പ്രമുഖര്‍ക്കൊപ്പം മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തു.
#WATCH | Delhi | Prime Minister Narendra Modi, along with global tech leaders including the CEO of Google and Alphabet, Sundar Pichai, CEO of OpenAI, Sam Altman, Alexandr Wang, Chief AI Officer of Meta, CEO of Anthropic, Dario Amodei pose for a group photograph at the India AI… pic.twitter.com/GccXlG9rRx
— ANI (@ANI) February 19, 2026
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആഗോള നേതാക്കളെ സ്വാഗതം ചെയ്തു. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ഉച്ചകോടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 118 രാജ്യങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടി ഒരു വൻ വിജയമാക്കിയതിന് എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ യഥാർത്ഥ മൂല്യം അതിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുക, വലിയ തോതിൽ വിന്യസിക്കുക, എല്ലാവർക്കും അത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Also Read: PM Modi: ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ മേഖലകളിലെ യഥാർത്ഥ പരിഹാരങ്ങളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഐയുടെ അഞ്ച് തലങ്ങളിലും ഇന്ത്യ പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖരുടെ പ്രസംഗങ്ങളിലെ പ്രസക്തഭാഗങ്ങള്‍
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കീഴിൽ, എഐയെ ഒരു തന്ത്രപ്രധാനമായ ദേശീയ ശേഷിയായിട്ടാണ് ഇന്ത്യ പരിഗണിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. എഐയ്ക്ക് പോസിറ്റീവും, നെഗറ്റീവുമായ വശങ്ങളുണ്ടെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി വിശദീകരിച്ചു. എഐയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ഡിവൈഡ്, എഐ ഡിവൈഡ് ആയി മാറാന്‍ അനുവദിക്കരുതെന്ന് ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. തൊഴിൽ ശക്തിയെ പുനർനിർമ്മിക്കാൻ എഐ തീർച്ചയായും സഹായിക്കും. 20 വർഷങ്ങൾക്ക് മുമ്പ്, ഒരു പ്രൊഫഷണൽ യൂട്യൂബ് ക്രിയേറ്റർ എന്ന ആശയം നിലവിലില്ലായിരുന്നു. ഇന്ന് എന്നാല്‍ ഇന്ന് അത്തരത്തില്‍ ദശലക്ഷക്കണക്കിന് പേരുണ്ടെന്നും സുന്ദർ പിച്ചൈ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പ്രശംസിച്ച് മാക്രോണ്‍
എഐയെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം, ഇന്ത്യയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനത്തെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രശംസിച്ചു. മറ്റൊരു രാജ്യത്തിനും സാധിക്കാത്ത നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. 1.4 ബില്യണ്‍ ആളുകള്‍ക്ക് ഇന്ന് ഡിജിറ്റല്‍ ഐഡന്റിറ്റിയുണ്ട്. എല്ലാ മാസവും 20 ബില്യണ്‍ ഇടപാടുകള്‍ പേയ്‌മെന്റ് സിസ്റ്റത്തിലൂടെ പ്രോസസ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപരമായ മത്സരത്തിന്റെ ഒരു പ്രധാന മേഖലയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കാണാം