AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper: 180 കിലോമീറ്റർ വേഗത തൊട്ട് വന്ദേഭാരത് സ്ലീപ്പർ; വാട്ടർ ടെസ്റ്റ് വിജയിച്ചതിൽ സന്തോഷമറിയിച്ച് റെയിൽവേ മന്ത്രി

Vande Bharat Sleeper Water Test: വാട്ടർ ടെസ്റ്റിൽ വിജയിച്ച് വന്ദേഭാരത് സ്ലീപ്പർ. പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചു.

Vande Bharat Sleeper: 180 കിലോമീറ്റർ വേഗത തൊട്ട് വന്ദേഭാരത് സ്ലീപ്പർ; വാട്ടർ ടെസ്റ്റ് വിജയിച്ചതിൽ സന്തോഷമറിയിച്ച് റെയിൽവേ മന്ത്രി
വന്ദേഭാരത് സ്ലീപ്പർImage Credit source: Social Media
Abdul Basith
Abdul Basith | Published: 31 Dec 2025 | 07:09 PM

180 കിലോമീറ്റർ വേഗത തൊട്ട് വന്ദേഭാരത് സ്ലീപ്പർ. പരീക്ഷണ ഓട്ടത്തിലാണ് വന്ദേഭാരത് സ്ലീപ്പർ പുതിയ വേഗം കീഴടക്കിയത്. പരീക്ഷണ ഓട്ടത്തിനിടെ വാട്ടർ ടെസ്റ്റ് വിജയിച്ച വിവരം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിൻ്റെ വിഡിയോയും അദ്ദേഹം തന്നെ പങ്കുവച്ചു.

തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് അശ്വിനി വൈഷ്ണവ് വിഡിയോ പങ്കുവച്ചത്. വന്ദേഭാരത് ട്രെയിൻ്റെ വേഗത 178 കിലോമീറ്ററിൽ നിന്ന് 180 കിലോമീറ്ററായി ഉയരുന്നതാണ് വിഡിയോയിലുള്ളത്. മൊബൈൽ ഫോണിൽ ട്രെയിൻ്റെ വേഗത ഉയരുന്നത് കാണാം. അടുത്തുതന്നെ മൂന്ന് ഗ്ലാസുകൾക്ക് മുകളിൽ മറ്റൊരു ഗ്ലാസ് വച്ചിരിക്കുന്നു. ഈ മൂന്ന് ഗ്ലാസിലും നിറയെ വെള്ളമുണ്ട്. 180 കിലോമീറ്റർ വേഗതയിലും ഈ ഗ്ലാസിൽ നിന്ന് വെള്ളം തുളുമ്പിപ്പോകുന്നില്ല. ഉയർന്ന വേഗതയിലും വന്ദേഭാരത് സ്ലീപ്പർ തീരെ കുലുക്കമില്ലാത്ത യാത്ര സമ്മാനിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

Also Read: Vande Bharat sleeper train: ഹൈടെക് സൗകര്യങ്ങളുമായി വന്ദേ ഭാരത് സ്ലീപ്പർ: രാത്രിയാത്രകൾ ഇനി വിമാനയാത്ര പോലെ സുഖകരം

ഈ വർഷം തുടക്കത്തിലാണ് റെയിൽവേ മന്ത്രാലയം പുതിയ രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഉയർന്നവേഗതയിൽ എയർ കണ്ടീഷൻഡ് ദീർഘദൂര യാത്രക്കായാണ് വന്ദേഭാരത് സ്ലീപ്പർ ഉപയോഗിക്കുക. രാജ്യത്തെ ദീർഘദൂര ട്രെയിൻ യാത്രയിൽ ഈ ട്രെയിനുകൾ ഒരു നാഴികക്കല്ലാവുമെന്നാണ് മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.

ഐസിഎഫ് (ഇൻ്റേഗ്രൽ കോച്ച് ഫാക്ടറി) ടെക്നോളജി ഉപയോഗിച്ച് ബിഇഎംഎൽ നിർമ്മിച്ചതാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. 16 കോച്ചുകളാണ് ആകെ ട്രെയിനിലുണ്ടാവുക. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയർ, എസി 3 ടയർ എന്നീ ക്ലാസുകളാവും ട്രെയിനിലുണ്ടാവുക. ഒരേസമയം 1128 പേർക്ക് യാത്ര ചെയ്യാനാവും. നിലവിൽ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് ഹ്രസ്വദൂര ട്രെയിൻ സർവീസുകളായി പ്രവർത്തിക്കുന്നുണ്ട്. 160 കിലോമീറ്ററാണ് പരമാവധി ദൂരം.

വിഡിയോ കാണാം