AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi AI Summit Speech: യുവാക്കളെ എഐ യുഗത്തിന് പ്രാപ്തരാക്കും, എഐ റെഡി ഇന്ത്യ ലക്ഷ്യം- പ്രധാനമന്ത്രി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ലോകത്ത് ഇതൊരു ചരിത്രപരമായ ഉച്ചകോടിയായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 140 കോടി ഇന്ത്യക്കാരുടെ പേരിൽ എല്ലാ നേതാക്കളെയും അദ്ദേഹം സ്വാഗതം ചെയ്തു.

PM Modi AI Summit Speech: യുവാക്കളെ എഐ യുഗത്തിന് പ്രാപ്തരാക്കും, എഐ റെഡി ഇന്ത്യ ലക്ഷ്യം- പ്രധാനമന്ത്രി
Pm Modi Ai Summit SpeechImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 19 Feb 2026 | 11:13 AM

ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിച്ച ആഗോളതലത്തിലെ എല്ലാ ടെക് നേതാക്കൾക്കും നന്ദി പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. 140 കോടി ഇന്ത്യക്കാരുടെ പേരിൽ എല്ലാ നേതാക്കളെയും അദ്ദേഹം സ്വാഗതം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ലോകത്ത് ഇതൊരു ചരിത്രപരമായ ഉച്ചകോടിയായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാകരുത്. ഭാഷാപരമായ തടസ്സങ്ങൾ നീക്കാൻ എഐ ഉപയോഗിക്കുന്ന ‘ഭാഷിണി പോലുള്ള പദ്ധതികൾ ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഡീപ് ഫെയ്ക്ക് , വ്യാജ വിവരങ്ങളുടെ പ്രചരണം എന്നിവ എഐക്ക് വലിയ വെല്ലുവിളികളാണ്. ഇതിനെതിരെ ആഗോളതലത്തിൽ ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആണവായുധം പോലെ തന്നെ മൂർച്ചയേറിയതാണ് എഐ എന്നും അതിൻ്റെ ഉപയോഗം കൃത്യമായി വേണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ഇന്ത്യയിലെ യുവാക്കളെ എഐ യുഗത്തിന് പ്രാപ്തരാക്കുന്നതിനായി ‘എഐ റെഡി ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയണ്- അദ്ദേഹം പറഞ്ഞു.

നാളെ അവസാനിക്കും

ഭാരത് മണ്ഡപത്തിൽ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന അഞ്ച് ദിവസത്തെ AI ഇംപാക്റ്റ് ഉച്ചകോടി വെള്ളിയാഴ്ച അവസാനിക്കും.  യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ എഐ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്.  500-ലധികം ആഗോള AI നേതാക്കളും 150 അക്കാദമിക് വിദഗ്ധരും ഗവേഷകരും 400 ചീഫ് ടെക്നോളജി ഓഫീസർമാരും വൈസ് പ്രസിഡന്റുമാരും ജീവകാരുണ്യ പ്രവർത്തകരും ഇതിൻ്റെ ഭാഗമായി.

പ്രധനമന്ത്രിയുടെ പ്രസംഗം തത്സമയം കാണാം

 

Follow Us