Viral News: അവസാന ആഗ്രഹം ചെറുമകന്റെ കല്യാണം, ഒടുവിൽ ആശുപത്രിയിൽ വെച്ച് വിവാഹം; രണ്ടു മണിക്കൂറിന് ശേഷം മുത്തശ്ശി വിടവാങ്ങി

Man Marries in Hospital to Fulfill Grandmother Last Wish: അഭിഷേക് എന്ന യുവാവാണ് മുത്തശ്ശിയുടെ അവസാന ആഗ്രഹം നിറവേറ്റാൻ വേണ്ടി ആശുപത്രിയിൽ വെച്ച് വിവാഹിതനാകാൻ തീരുമാനിച്ചത്. എന്നാൽ ചെറുമകൻ വിവാഹിതനായി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മുത്തശ്ശി മരിച്ചു.

Viral News: അവസാന ആഗ്രഹം ചെറുമകന്റെ കല്യാണം, ഒടുവിൽ ആശുപത്രിയിൽ വെച്ച് വിവാഹം; രണ്ടു മണിക്കൂറിന് ശേഷം മുത്തശ്ശി വിടവാങ്ങി

പ്രതീകാത്മക ചിത്രം

Updated On: 

27 Feb 2025 19:06 PM

മുസാഫർപൂർ (ബിഹാർ): ചെറുമകന്റെ വിവാഹം കാണാൻ ഒരു മുത്തശ്ശിയുടെ അവസാന ആഗ്രഹം. അത് നിറവേറ്റാനായി മുത്തശ്ശി കിടക്കുന്ന ആശുപത്രിയിൽ വെച്ച് വിവാഹിതനായി ചെറുമകൻ. ബിഹാറിലെ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

അഭിഷേക് എന്ന യുവാവാണ് മുത്തശ്ശിയുടെ അവസാന ആഗ്രഹം നിറവേറ്റാൻ വേണ്ടി ആശുപത്രിയിൽ വെച്ച് വിവാഹിതനാകാൻ തീരുമാനിച്ചത്. എന്നാൽ ചെറുമകൻ വിവാഹിതനായി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മുത്തശ്ശി മരിച്ചു. അടുത്ത മാസമാണ് അഭിഷേകിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. അതിനിടെയാണ് മുത്തശ്ശിക്ക് അസുഖം കൂടിയത്.

തന്റെ വിവാഹം കാണണമെന്ന് ആഗ്രഹമുണ്ടെന്ന് മുത്തശ്ശി പറഞ്ഞുവെന്നും അതുകൊണ്ടാണ് വിവാഹം ആശുപത്രിയിൽ വെച്ച് നടത്തിയതെന്നും യുവാവ് പറഞ്ഞു. മുത്തശ്ശിയുയുടെ അവസാന ആഗ്രഹം നിറവേറ്റിയ അഭിഷേകിനെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്.

ALSO READ: എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്..! മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്നു; വീഡിയോ വൈറൽ

മത്സ്യത്തിൻറെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുത്തു; വീഡിയോ വൈറൽ

മത്സ്യത്തിൻറെ വായിലേക്ക് ഒരാൾ ബിയർ ഒഴിച്ചു കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പലതരം വിചിത്രമായ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിനെ തമാശയായി കാണാൻ കഴിയില്ലെന്നും അയാൾക്കെതിരെ നടപടി എടുക്കണമെന്നുമാണ് പലരും ഈ പോസ്റ്റിന്റെ കമന്റിലൂടെ ആവശ്യപ്പെടുന്നത്. ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

രോഹു ഇനത്തിൽപ്പെട്ട മത്സ്യത്തിൻ്റെ വായിലേക്ക് ഒരാൾ ബിയർ ഒഴിച്ചു നൽകുന്നതും മത്സ്യം ബിയർ കുടിക്കുന്നതും ആണ് വീഡിയോയിൽ ഉള്ളത്. ഇതിനെതിരെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചിലർക്ക് ഇത് കൗതുകമായി തോന്നിയപ്പോൾ മറ്റ് ചിലർക്ക് രോഷമാണ് തോന്നിയത്. ഈ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിട്ടുള്ളത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും