ISRO NVS-03: ജിപിഎസ് രംഗത്ത് ഇന്ത്യയ്ക്ക് മുന്നേറ്റം; എൻവിഎസ്-03 വിക്ഷേപണം വിജയകരം
India's Own GPS System Gets a Boost as ISRO Successfully Launches NVS-03: നാവിക് സംവിധാനത്തിന്റെ രണ്ടാം തലമുറയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് എന്‍വിഎസ്-03. നിലവിലുള്ള ഉപഗ്രഹശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും സേവനങ്ങള്‍ കൂടുതല്‍ വിശ്വസനീയമാക്കുന്നതിനും പുതിയ ഉപഗ്രഹം സഹായിക്കും. വാഹന ഗതാഗതം, കപ്പല്‍ ഗതാഗതം, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ നാവിക് സംവിധാനം പ്രയോജനപ്പെടും.
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷന്‍ സംവിധാനമായ നാവിക്കിന് (NavIC) കരുത്തേകി ഐഎസ്ആര്‍ഒയുടെ പുതിയ ദൗത്യം. എന്‍വിഎസ്-03 (NVS-03) നാവിഗേഷന്‍ ഉപഗ്രഹം ജിഎസ്എല്‍വി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ നാവിഗേഷന്‍ സംവിധാനത്തിന്റെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യം ബഹിരാകാശ രംഗത്ത് രാജ്യത്തിന് നിര്‍ണായക നേട്ടമാണ്.
ഇന്ത്യയുടെ സ്വന്തം ജിപിഎസ് സംവിധാനം
അമേരിക്കയുടെ ജിപിഎസ് സംവിധാനത്തിന് സമാനമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ സംവിധാനമാണ് നാവിക്. ഇന്ത്യയുടെ ഭൂപ്രദേശത്തും അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലും കൃത്യമായ സ്ഥാനനിര്‍ണയം, നാവിഗേഷന്‍, സമയവിവരങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നാവിക് സംവിധാനത്തിന്റെ രണ്ടാം തലമുറയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് എന്‍വിഎസ്-03. നിലവിലുള്ള ഉപഗ്രഹശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും സേവനങ്ങള്‍ കൂടുതല്‍ വിശ്വസനീയമാക്കുന്നതിനും പുതിയ ഉപഗ്രഹം സഹായിക്കും. വാഹന ഗതാഗതം, കപ്പല്‍ ഗതാഗതം, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ നാവിക് സംവിധാനം പ്രയോജനപ്പെടും.
എല്‍1 സിഗ്‌നല്‍ ഉള്‍പ്പെടുത്തി
എന്‍വിഎസ്-03 ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് പുതിയ എല്‍1 (L1) നാവിഗേഷന്‍ സിഗ്‌നലാണ്. നിലവില്‍ നാവിക് ഉപയോഗിക്കുന്ന എല്‍5, എസ്-ബാന്‍ഡ് സിഗ്‌നലുകള്‍ക്ക് പുറമെയാണ് എല്‍1 കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉപകരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സിഗ്‌നലാണ് എല്‍1. ഇതിന്റെ സാന്നിധ്യം നാവിക് സംവിധാനത്തെ കൂടുതല്‍ ഉപകരണങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കും. ഇതോടെ സാധാരണ ഉപയോക്താക്കള്‍ക്കും നാവിക് അധിഷ്ഠിത സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും.
Also Read: Highway Speed Limit: സ്പീഡ് 120 ആയാലും ഫൈൻ വേണ്ടെന്ന് ഗതാഗത മന്ത്രി, ബാധകമാവുക ഈ റോഡുകളിൽ?
തദ്ദേശീയ ആറ്റോമിക് ക്ലോക്കും പ്രത്യേകത
ഇന്ത്യയില്‍ വികസിപ്പിച്ച ആറ്റോമിക് ക്ലോക്കും ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശത്തുനിന്ന് ലഭ്യമാക്കിയ ആറ്റോമിക് ക്ലോക്കുകളും ഉപയോഗിക്കുന്നുണ്ട്. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനത്തില്‍ കൃത്യമായ സമയവിവരങ്ങള്‍ നിര്‍ണായകമാണ്. സമയത്തിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും സ്ഥാനനിര്‍ണയത്തിന്റെ കൃത്യതയെ ബാധിക്കാം. അതിനാല്‍ ആറ്റോമിക് ക്ലോക്കുകള്‍ കൂടുതല്‍ കൃത്യമായ നാവിഗേഷന്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നു.
ജിഎസ്എല്‍വിയുടെ ഇരുപതാം ദൗത്യം
എന്‍വിഎസ്-03 വിക്ഷേപണത്തോടെ ജിഎസ്എല്‍വി റോക്കറ്റിന്റെ ഇരുപതാമത്തെ ദൗത്യവും വിജയകരമായി പൂര്‍ത്തിയായി. ഏകദേശം 50 മീറ്റര്‍ ഉയരമുള്ള മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. നാവിക് സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി എന്‍വിഎസ്-01 മുതല്‍ എന്‍വിഎസ്-05 വരെയുള്ള അഞ്ച് രണ്ടാം തലമുറ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ പദ്ധതിയിലുള്ളത്. ഇതില്‍ എന്‍വിഎസ്-01 2023 മേയില്‍ വിക്ഷേപിച്ചിരുന്നു.
English Summary
ISRO has successfully launched the NVS-03 navigation satellite using the GSLV-F18 rocket. The satellite will strengthen India’s indigenous NavIC navigation system, improve positioning accuracy and expand navigation services for various applications.