Amrit Bharat Express: താംബരം-രാമേശ്വരം-മംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; മാര്‍ച്ച് 1ന് ഫ്‌ളാഗ് ഓഫ്

Mangaluru Tambaram Amrit Bharat Express Launch Date: ദീര്‍ഘകാലമായി മംഗളൂരു-രാമേശ്വരം റൂട്ടില്‍ പുതിയ ട്രെയിന്‍ വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രമായ രാമേശ്വരത്തേക്കുള്ള ഈ ട്രെയിന്‍ ധാരാളം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.

Amrit Bharat Express: താംബരം-രാമേശ്വരം-മംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; മാര്‍ച്ച് 1ന് ഫ്‌ളാഗ് ഓഫ്

ട്രെയിന്‍

Updated On: 

25 Feb 2026 | 08:22 PM

ദക്ഷിണേന്ത്യയിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. മംഗളൂരുവിനെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ ട്രെയിന്‍ സര്‍വീസ്. മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്കും, താംബരത്തേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തും. പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

ദീര്‍ഘകാലമായി മംഗളൂരു-രാമേശ്വരം റൂട്ടില്‍ പുതിയ ട്രെയിന്‍ വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രമായ രാമേശ്വരത്തേക്കുള്ള ഈ ട്രെയിന്‍ ധാരാളം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. കര്‍ണാടകയും-തമിഴ്‌നാടും തമ്മിലുള്ള വാണിജ്യ-വ്യവസായ ബന്ധവും ശക്തിപ്പെടുത്താന്‍ പുതിയ ട്രെയിനുകള്‍ സഹായിക്കുന്നതാണ്.

ചെന്നൈയോട് ചേര്‍ന്ന് കിടക്കുന്ന താംബരത്തേക്കുള്ള പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നഗരത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രയ്ക്കായി പ്രത്യേകം തയാറാക്കിയ ഈ ട്രെയിനുകള്‍ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും യാത്രക്കാര്‍ക്ക് പുറമെ മലയാളികള്‍ക്കും ഗുണം ചെയ്യും.

Also Read: Bengaluru Train: പുത്തന്‍ ട്രെയിന്‍ കാലം…ബെംഗളൂരുവിലേക്ക് മൂന്ന് ട്രെയിനുകള്‍ വരുന്നു

ട്രെയിനുകളുടെ സ്‌റ്റോപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളം വഴിയായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക എന്നാണ് സൂചന. ടിക്കറ്റ് നിരക്ക്, സമയക്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിക്കും.

തീര്‍ത്ഥാടകര്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, വ്യവസായികള്‍ തുടങ്ങി എല്ലാ മേഖലയിലുള്ള ജനങ്ങള്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസുകള്‍ സഹായകമാകും എന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ