Task Force: പരീക്ഷകളില്‍ ഇനി ക്രമക്കേടുകളില്ല; ഇന്ത്യയുടെ ടാസ്‌ക് ഫോഴ്‌സിലുള്ളവര്‍ ഇവര്‍

India Unveils Expert Task Force to Prevent Exam Paper Leaks: സാങ്കേതികവിദ്യ, സുരക്ഷ, ജോലിസ്റ്റിക്‌സ്, ഭരണം എന്നീ നാല് നിര്‍ണായക മേഖലകളില്‍ നിന്നുള്ള വിഗ്ധരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്. ഇവരുടെ ഉയര്‍ന്ന വൈദഗ്ധ്യം രാജ്യത്തെ പരീക്ഷാ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നു. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ കുറിച്ച് വിശദമായി.

Task Force: പരീക്ഷകളില്‍ ഇനി ക്രമക്കേടുകളില്ല; ഇന്ത്യയുടെ ടാസ്‌ക് ഫോഴ്‌സിലുള്ളവര്‍ ഇവര്‍

നരേന്ദ്ര മോദി, നന്ദന്‍ നിലേകനി

Updated On: 

27 Jul 2026 | 08:25 AM

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുന്നതിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍ടിഎ) സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലായിരിക്കും ടാസ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ടാസ്‌ക് ഫോഴ്‌സിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ഈ ടാസ്‌ക് ഫോഴ്‌സ് വിശദമായ പഠനം നടത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്യത്തെ പരീക്ഷ സംവിധാനങ്ങളിലെ ക്രമക്കേടുകള്‍ തടയുക, സുതാര്യത, സുരക്ഷ, കൃത്യത തുടങ്ങിയ ഉറപ്പാക്കുകയും ചെയ്യുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ദൗത്യം.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

സാങ്കേതികവിദ്യ, സുരക്ഷ, ജോലിസ്റ്റിക്‌സ്, ഭരണം എന്നീ നാല് നിര്‍ണായക മേഖലകളില്‍ നിന്നുള്ള വിഗ്ധരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്. ഇവരുടെ ഉയര്‍ന്ന വൈദഗ്ധ്യം രാജ്യത്തെ പരീക്ഷാ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നു. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ കുറിച്ച് വിശദമായി.

നന്ദന്‍ നിലേകനി

സാങ്കേതികവിദ്യയിലും ഡാറ്റ സുരക്ഷയിലും നന്ദന്‍ നിലേകനിക്ക് മുന്‍തൂക്കമുണ്ട്. ആധാര്‍, യുപിഐ പോലുള്ള സുതാര്യമായ ഡിജിറ്റല്‍ സംവിധാനങ്ങളിലുള്ള തന്റെ അനുഭവം മുന്‍നിര്‍ത്തി ഹാക്ക് ചെയ്യാനോ മറ്റ് രീതിയില്‍ തടസപ്പെടുത്താനോ കഴിയാത്ത വിധത്തില്‍ പരീക്ഷകള്‍ക്കായി എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇത് പരീക്ഷാര്‍ഥികളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുകയും എഐ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന വഴി ആള്‍മാറാട്ടം കണ്ടെത്താനുും സഹായിക്കുന്നു.

വി കാമകോടി

ഐഐടി മദ്രാസ് ഡയറക്ടറാണ് വി കാമകോടി. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റുകളുടെ സോഫ്‌റ്റ്വെയര്‍, സെര്‍വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ സുരക്ഷിതമാക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

എസ് സോമനാഥ്

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനായ എസ് സോമനാഥ് കുറ്റമറ്റമായ പ്രക്രിയകളിലും സൈബര്‍ ഇന്റലിജന്‍സിലും വൈദഗ്ധ്യം കാണിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളുടെ മാതൃകാ പരീക്ഷകള്‍ നടത്തുന്ന സുരക്ഷയും പ്രശ്‌നങ്ങളില്ലാത്ത മാനദണ്ഡങ്ങള്‍ രൂപപ്പെടുത്താനും അദ്ദേഹത്തിന് സാധിക്കും.

Also Read: പരീക്ഷകളില്‍ വമ്പന്‍ മാറ്റം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: പ്രധാനമന്ത്രി

തപന്‍ ദേക

മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറാണ് തപന്‍ ദേക. പരീക്ഷ മാഫിയകളെയും പേപ്പര്‍ ചോര്‍ത്തല്‍ സംഘങ്ങളെയും തകര്‍ക്കുന്നതിനായി ഇന്റലിജന്‍സ് നെറ്റ്വര്‍ക്കുകളും തത്സമയ സൈബര്‍ നിരീക്ഷണ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള നിര്‍ണായ നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് നല്‍കാന്‍ സാധിച്ചേക്കും.

അമൃത് ലാല്‍ മീണ

ലോജിസ്റ്റിക് വിദഗ്ധനായ അമൃത് ലാല്‍ മീണ ചോദ്യ പേപ്പറുകള്‍ അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ജിപിഎസ് ട്രാക്കിങ്, നിശ്ചിത സമയത്തും സ്ഥലത്തും മാത്രം തുറക്കുന്ന ഡിജിറ്റല്‍ ലോക്കുകളുള്ള കണ്ടെയ്‌നറുകള്‍ തുടങ്ങിയ ലോജിസ്റ്റിക് ക്രമീകരണങ്ങളില്‍ അദ്ദേഹത്തിന്റെ സഹായമുണ്ടാകും.

അനിത കര്‍വാള്‍

മുന്‍ വിദ്യാഭ്യാസ സെക്രട്ടറിയാണ് അനി കര്‍വാള്‍. അക്കാദമിക് പരിഷ്‌കാരങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നയങ്ങളിലും അവര്‍ക്ക് സുപ്രധാന സംഭാവനകള്‍ നടത്താന്‍ സാധിച്ചേക്കും. സിബിഎസ്ഇ ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ച അവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നയങ്ങള്‍, ഉത്തരസൂചികകളിലെ പ്രശ്‌നങ്ങള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ക്കായുള്ള കര്‍ശനമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ എന്നിവ നടപ്പാക്കാന്‍ സാധിക്കും.

English Summary

The Central Government has constituted a new expert task force to make examinations across India more secure and leak-proof. The panel includes prominent experts who will recommend measures to strengthen exam integrity, improve security systems, and prevent paper leaks in competitive examinations.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ