AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mother Kills Newborn: നവജാത ശിശുവിനെ തിളച്ച വെള്ളത്തിൽ മുക്കി കൊന്ന് അമ്മ; അറസ്റ്റിൽ

Mother Boils Newborn Alive in Bengaluru: ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. പ്രസവാനന്തരമുള്ള വിഷാദരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണന് വിവരം.

Mother Kills Newborn: നവജാത ശിശുവിനെ തിളച്ച വെള്ളത്തിൽ മുക്കി കൊന്ന് അമ്മ; അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 08 Jul 2025 15:29 PM

ബെംഗളൂരു: നവജാത ശിശുവിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. പ്രസവാനന്തരമുള്ള വിഷാദരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണന് വിവരം. സംഭവത്തിൽ 27കാരിയായ രാധയെ പോലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ പൂർണ്ണവളർച്ച എത്തുന്നതിന് മുൻപാണ് രാധ പ്രസവിച്ചത്. ജനിച്ചത് മുതൽ കുഞ്ഞ് പാല് കുടിക്കാൻ തയ്യാറായിട്ടില്ലെന്നും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുകൊണ്ട് കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്നാണ് രാധ കരുതിയിരുന്നത്. ഇവർക്ക് പ്രസവാനന്തരമുള്ള വിഷാദ രോഗവും ബാധിച്ചിരുന്നതായാണ് റിപ്പോർട്ട്.

രാധയുടെ ഭർത്താവ് നിലവിൽ ജോലിക്ക് പോകുന്നില്ല. കൂടാതെ അദ്ദേഹം പൂർണ മദ്യപാനി കൂടിയാണ്. രാധ നിലവിൽ വിശ്വവേശപൂരിയിലെ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ഇവിടെ ചെന്ന് രാധയെയും കുട്ടിയേയും ഭർത്താവ് കാണാറില്ലെന്നും പോലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് സ്റ്റവ് കത്തിച്ച് ഒരു പത്രം വെള്ളം തിളപ്പിച്ച ശേഷം രാധ അതിനകത്തേക്ക് കുഞ്ഞിനെ കിടത്തിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന്, ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.