AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മകളെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍; അമ്മയെ തന്നെ കൊലപ്പെടുത്തി മകളുടെ കൊലയാളി കാമുകന്‍

Utter Pradesh Murder Case: അമ്മ തന്നെ കൊല്ലാന്‍ ഏല്‍പ്പിച്ച കാര്യം ഉടന്‍ തന്നെ സുഭാഷ് പെണ്‍കുട്ടിയെ അറിയിച്ചു. ഈ വിവരമറിഞ്ഞ പെണ്‍കുട്ടി സുഭാഷിനെ വിവാഹം ചെയ്യാന്‍ സമ്മതിച്ചു. ഇതോടെ സുഭാഷ് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സുഭാഷിനെയും പെണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു.

മകളെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍; അമ്മയെ തന്നെ കൊലപ്പെടുത്തി മകളുടെ കൊലയാളി കാമുകന്‍
പ്രതീകാത്മക ചിത്രം Image Credit source: etty images
shiji-mk
Shiji M K | Published: 13 Oct 2024 13:23 PM

ലഖ്‌നൗ: മകളെ കൊല്ലപ്പെടുത്തുന്നതിനായി ക്വട്ടേഷന്‍ നല്‍കി അമ്മ. അമ്പതിനായിരം രൂപയ്ക്കാണ് അമ്മ ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ ക്വട്ടേഷന്‍ നല്‍കിയത് തന്റെ കാമുകിയുടെ അമ്മയാണെന്ന് തിരിച്ചറിഞ്ഞ കൊലയാളി അവരെ തന്നെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ജസ്രത്പുര്‍ സ്വദേശിയായ അല്‍കാദേവിയാണ് കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ നല്‍കിയത് മകളുടെ കാമുകനാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു.

ഒക്ടോബര്‍ ആറിനാണ് ഇറ്റാവയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് അല്‍കാദേവിയുടെ മകള്‍ ഗ്രാമവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. മകള്‍ക്ക് പതിനാറ് വയസാണ് പ്രായം. ഇതിന് ശേഷം ഫറുഖാബാദിലെ അല്‍കാദേവിയുടെ വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മകള്‍ സുഭാഷ് സിങ് എന്ന വാടകക്കൊലയാളിയുമായി അടുപ്പത്തിലാകുന്നത്.

Also Read: NCPCR: മദ്രസകൾ പിരിച്ചുവിടണം, ധനസഹായവും നൽകരുത്; ദേശീയ ബാലാവകാശ കമ്മീഷൻ

രാത്രിയിലുള്ള മകളുടെ ഫോണ്‍വിളികള്‍ കേട്ട് ദേഷ്യപ്പെട്ടാണ് അല്‍കാദേവി ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെ സുഭാഷ് സിങ്ങിനെ തന്നെ മകളുടെ കൊലപാതകം നടത്താന്‍ അവര്‍ വിളിച്ചുവരുത്തി. സെപ്റ്റംബര്‍ 27ന് അമ്പതിനായിരം രൂപയും ഇയാള്‍ക്ക് കൈമാറി. മകളുടെ ചിത്രവും മറ്റ് വിവരങ്ങളും നല്‍കിയതോടെയാണ് കാമുകിയുടെ അമ്മയാണിതെന്ന് സുഭാഷ് മനസിലാക്കിയത്. എന്നാല്‍ ഈ സമയവും സുഭാഷിനെ കുറിച്ച് അല്‍ക്കയ്ക്ക് അറിയില്ലായിരുന്നു.

Also Read: Electric Busses at goa: ഡീസലും പടിക്കു പുറത്ത്, ഇനി ​ഗോവയിൽ ഇലക്ട്രിക് ബസ്സിന്റെ കാലം

അമ്മ തന്നെ കൊല്ലാന്‍ ഏല്‍പ്പിച്ച കാര്യം ഉടന്‍ തന്നെ സുഭാഷ് പെണ്‍കുട്ടിയെ അറിയിച്ചു. ഈ വിവരമറിഞ്ഞ പെണ്‍കുട്ടി സുഭാഷിനെ വിവാഹം ചെയ്യാന്‍ സമ്മതിച്ചു. ഇതോടെ സുഭാഷ് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സുഭാഷിനെയും പെണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു.