കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി

Mother Runs Away with Daughter Fiance: വിവാഹ ഒരുക്കങ്ങൾക്കിടെ വരൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിലേക്ക് വരുന്നത് പതിവായിരുന്നു. എന്നാൽ, ഇതിൽ ബന്ധുക്കൾക്ക് വലിയ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല.

കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി

പ്രതീകാത്മക ചിത്രം

Updated On: 

09 Apr 2025 | 08:04 AM

അലിഗഡ് (ഉത്തർപ്രദേശ്): വിവാഹത്തിന് ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കെ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി അമ്മ. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹത്തിന് വെച്ചിരുന്ന സ്വർണവും പണവുമായാണ് വധുവിന്റെ അമ്മ ഭാവി മരുമകനൊപ്പം കടന്നുകളഞ്ഞത്.

മകളുടെ കല്യാണ ഒരുക്കങ്ങൾക്കിടെയാണ് അമ്മയും ഭാവി മരുമകനും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. ഏപ്രിൽ 16നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മകളുടെ വിവാഹത്തിനായി കുടുംബം വാങ്ങിവെച്ച സ്വർണവും, വീട്ടിൽ സൂക്ഷിച്ചിരുന്ന പണവുമായാണ് വധുവിന്റെ അമ്മ ഭാവി മരുമകനൊപ്പം ഒളിച്ചോടിയത്.

മകളുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നത് അമ്മ തന്നെ ആയിരുന്നു. വിവാഹ ഒരുക്കങ്ങൾക്കിടെ വരൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിലേക്ക് വരുന്നതും പതിവായിരുന്നു. എന്നാൽ ഇതിൽ ബന്ധുക്കൾക്ക് വലിയ അസ്വാഭാവികത ഒന്നും ആദ്യം തോന്നിയിരുന്നില്ല. എന്നാൽ, ഇതിനിടെ മരുമകൻ അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയതിൽ ചില കുടുംബാംഗങ്ങൾക്ക് അതൃപ്തി തോന്നിയെങ്കിലും അത് വലിയ കാര്യമാക്കിയിരുന്നില്ല.

വിവാഹത്തിനായി ക്ഷണക്കത്ത് നൽകുന്നത് അടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളും ഇരുകുടുംബങ്ങളും ഇതിനകം പൂർത്തിയാക്കി കഴിഞ്ഞിരുന്നു. ബാക്കിയുള്ള ഷോപ്പിംഗ് കൂടി നടത്തണമെന്ന് പറഞ്ഞാണ് അമ്മായിയമ്മയും ഭാവി മരുമകനും വീട്ടിൽ നിന്നും പോയത്. എന്നാൽ, ഇരുവരും തിരിച്ചുവരാതായതോടെ ആണ് വീട്ടിലെ സ്വർണാഭരണങ്ങളും പണവും ഉൾപ്പടെയുള്ളവ ബന്ധുക്കൾ പരിശോധിക്കുന്നത്.

ALSO READ: ’വസ്ത്രം ഊരിവാങ്ങി, ശരീരം പരിശോധിച്ചത് പുരുഷ ഉദ്യോഗസ്ഥൻ’; വിമാനത്താവളത്തിലെ ദുരനുഭവം പറഞ്ഞ് സംരഭക

കാര്യം മനസിലായതോടെ ഇരുകുടുംബങ്ങളും പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, അപ്രതീക്ഷിതമായ ഈ സംഭവത്തിന്റെ ഞെട്ടലിൽ ആണ് നാട്ടുകാർ. മകളുടെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ ഭാവി വരനൊപ്പം ഒളിച്ചോടിയ അമ്മയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ