AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai Metro: താനെ-ധമങ്കര്‍ യാത്രയൊക്കെ ഇനി ഈസി; മുംബൈ മെട്രോ ലൈന്‍ 5 തുറക്കാന്‍ പോകുന്നു

Thane to Dhamankar in 20 Minutes: Mumbai Metro Line 5 Nears Launch: പാതയുടെ ഒന്നാംഘട്ട നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷ പരിശോധനങ്ങളും മറ്റും നടത്തും. ഇതെല്ലാം ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പദ്ധതിയുമായി ബബന്ധപ്പെട്ട് സര്‍ക്കാരും വലിയ പ്രതീക്ഷയിലാണ്.

Mumbai Metro: താനെ-ധമങ്കര്‍ യാത്രയൊക്കെ ഇനി ഈസി; മുംബൈ മെട്രോ ലൈന്‍ 5 തുറക്കാന്‍ പോകുന്നു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 02 Jun 2026 | 08:42 AM

മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ ഇടനാഴിയായി മാറിയിരിക്കുകയാണ് മെട്രോ ലൈന്‍ 5. 34.21 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാത ഒരുക്കുന്നത്. താനെ, ഭിവണ്ടി, കല്യാണ്‍, ഡോംബിവാലി, ഉല്‍ഹാസ്നഗര്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരുങ്ങുന്ന പാതയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്നതും. പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്ര സുഗമമാകും എന്ന പ്രതീക്ഷയിലാണവര്‍.

പാതയുടെ ഒന്നാംഘട്ട നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷ പരിശോധനങ്ങളും മറ്റും നടത്തും. ഇതെല്ലാം ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പദ്ധതിയുമായി ബബന്ധപ്പെട്ട് സര്‍ക്കാരും വലിയ പ്രതീക്ഷയിലാണ്.

ഘട്ടം ഘട്ടമായി നിര്‍മാണം

മൂന്ന് ഘട്ടങ്ങളിലായാണ് മെട്രോയുടെ നിര്‍മാണം നടക്കുന്നത്. താനെയ്ക്കും ധമങ്കര്‍ നാകയ്ക്കും ഇടയിലുള്ള 11.9 കിലോമീറ്റര്‍ ദൂരമാണ് മുംബൈ മെട്രോ ലൈന്‍ അഞ്ചിന്റെ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നത്. രണ്ടാം ഘട്ടത്തില്‍ ധമങ്കര്‍ നാക മുതല്‍ ദുര്‍ഗാദി വരെയുള്ള 10.48 കിലോമീറ്റര്‍ ഉള്‍പ്പെടുന്നു. മെട്രോ ലൈന്‍ അഞ്ച് എ ആയാണ് ശേഷിക്കുന്ന 11.83 കിലോമീറ്റര്‍ നിര്‍മിക്കുന്നത്. ഉല്ലാസ്‌നഗര്‍ സ്പര്‍ വഴി ദുര്‍ഗാദി മുതല്‍ കല്യാണ്‍ വരെ പോകുന്നതാണ് ഈ പാത. ഇതോടെ പാതയുടെ ആകെ നീളം 34.21 കിലോമീറ്ററായി മാറും.

ഒന്നാം ഘട്ടത്തില്‍ എവിടെയെല്ലാം സ്‌റ്റോപ്പുകള്‍

താനെ മുതല്‍ ധമങ്കര്‍ വരെയുള്ള 11.9 കിലോമീറ്റര്‍ പാതയില്‍ ആകെ 6 സ്റ്റേഷനുകളുണ്ട്. ബല്‍ഖും, കാഷേലി, കല്‍ഹെര്‍, പൂര്‍ണ, അഞ്ജുര്‍ഫട്ട, ധമങ്കര്‍ നാക എന്നിവിടങ്ങളിലാണവ. കാഷേലി ഡിപ്പോയില്‍ നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഗ്രൗണ്ട് മെച്ചപ്പെടുത്തല്‍, പരിശോധന സൗകര്യങ്ങള്‍, ഡിപ്പോ കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുടെ നിര്‍മാണം ഇവയില്‍ ഉള്‍പ്പെടുന്നു.

വന്‍ നേട്ടം വമ്പന്‍ പ്ലാന്‍

കല്യാണ്‍-ഡോംബിവലി മേഖലയില്‍ നിന്നും 35 ലക്ഷത്തോളം പേര്‍ക്ക് നിര്‍ദിഷ്ട പാത ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം അവസാനത്തോടെ ഒന്നാംഘട്ടം യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിവണ്ടിയിലും കല്യാണ്‍, ഡോംബിവലി തുടങ്ങിയ പ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാന്‍ പാതയ്ക്ക് സാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ടെക്സ്‌റ്റൈല്‍, വെയര്‍ഹൗസിങ് കേന്ദ്രങ്ങളിലൊന്നായ ഭിവണ്ടിക്ക് ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ആവശ്യമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

Also Read: Namma Metro: 60 കിലോമീറ്റര്‍ യാത്ര അതിവേഗം ശരവേഗത്തില്‍; നമ്മ മെട്രോ തുംകുരു റൂട്ട് പൊളിയാണ്

രണ്ടാം ഘട്ടത്തില്‍ ഭിവണ്ടിയില്‍ നിന്ന് ഒരു ഭൂഗര്‍ഭ സ്റ്റേഷനും ദുര്‍ഗാദിലേക്ക് പോകുന്ന അഞ്ച് എലവേറ്റഡ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. അവസാന ഘട്ടം അതായത് മെട്രോ ലൈന്‍ അഞ്ച് എയില്‍ ദുര്‍ഗാദി, ഖഡക്ലദ, ഭോയര്‍വാഡി, ഛത്രപതി ശിവാജി മഹാരാജ് പാത, ശാന്തി നഗര്‍, ഛത്രപതി ശിവാജി മഹാരാജ് ചക്ക്, ഉല്‍ഹാസ്നഗര്‍ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. മുഴുവന്‍ പാതയും തുറക്കുന്നതോടെ മുംബൈയുടെ ഗതാഗതക്കുരുക്കെല്ലാം തീരും.

മെട്രോ വഴി യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ഒന്നിലധികം ഇന്റര്‍ചേഞ്ച്, കണക്ടിവിറ്റി പോയിന്റുകള്‍ നല്‍കിയിട്ടുണ്ട്. മെട്രോ ലൈന്‍ അഞ്ചിലുള്ള കണക്ടിങ് പോയിന്റുകള്‍ ചുവടെ.

  1. ബല്‍ഖുമില്‍ മെട്രോ ലൈന്‍ നാലുമായി ചേരും
  2. കല്യാണ്‍ ജങ്ഷനില്‍ മെട്രോ ലൈന്‍ 12 ലേക്കുള്ള ഇന്റര്‍ചേഞ്ച്
  3. താനെ, കല്യാണ്‍, വിത്തല്‍വാഡി, ഉല്ലാസ്‌നഗര്‍ എന്നിവിടങ്ങളിലെ സബര്‍ബന്‍ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് കണക്ടിവിറ്റി
  4. എല്ലാ സ്‌റ്റേഷനുകളിലും ഫീഡര്‍ ബസ് സര്‍വീസ്
  5. NH-160, NH-61, NH-848 എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഹൈവേകളിലേക്ക് നേരിട്ട് പ്രവേശനം

എത്ര രൂപ ചെലവ് വരും?

ഏകദേശം 18,130 കോടി രൂപ ചെലവാണ് പാതയുടെ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. താനെ മുതല്‍ ധമങ്കര്‍ നാക വരെയുള്ള പാതയ്ക്ക് 6,741 കോടി, ധമങ്കര്‍ നാക മുതല്‍ ദുര്‍ഗാദി വരെയുള്ള പാതയ്ക്ക് 7,326 കോടി, ദുര്‍ഗാദി മുതല്‍ കല്യാണ്‍ വരെയുള്ള പാതയ്ക്ക് 4,063 കോടി എന്നിങ്ങനെയാണ് ചെലവ് കണക്കാക്കിയിരക്കുന്നത്.

English Summary

Mumbai Metro Line 5 is expected to open soon, offering faster and more convenient travel for commuters. The new corridor is set to reduce the travel time between Thane and Dhamankar to around 20 minutes, significantly improving connectivity in the region.

 

Follow Us