AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai Power Cut: മുംബൈയില്‍ മണിക്കൂറുകളോളം കറണ്ട് ഉണ്ടാകില്ല; നഗരവാസികള്‍ ശ്രദ്ധിച്ചോളൂ

Mumbai Power Cut Alert April 17 Check Areas Affected by 9 Hour Outage: ഏപ്രില്‍ 17 വെള്ളിയാഴ്ചയാണ് വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് എംഎസ്ഇഡിഎല്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കറണ്ട് ഉണ്ടാകില്ല. ഏതെല്ലാം പ്രദേശങ്ങളെ വൈദ്യുത തടസം ബാധിക്കുമെന്ന് നോക്കാം. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ്

Mumbai Power Cut: മുംബൈയില്‍ മണിക്കൂറുകളോളം കറണ്ട് ഉണ്ടാകില്ല; നഗരവാസികള്‍ ശ്രദ്ധിച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: Bloomberg Creative/Getty Images
Shiji M K
Shiji M K | Published: 17 Apr 2026 | 09:15 AM

മുംബൈ: മുംബൈ നഗരത്തില്‍ വ്യാപക വൈദ്യുതി മുടക്കം. നഗരത്തിലുടനീളം ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ വൈദ്യുതി തടസമുണ്ടാകുമെന്നാണ് വിവരം. ബാന്ദ്ര മുതല്‍ ഘാട്‌കോപ്പര്‍ വരെയുള്ള മേഖകളെ ഇതുബാധിച്ചേക്കും. അറ്റക്കുറ്റപ്പണികള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയുടെ ഭാഗമായാണ് വൈദ്യുതി മുടക്കം. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് (എംഎസ്ഇഡിസിഎല്‍) അറിയിച്ചു.

മുംബൈയില്‍ വൈദ്യുതി മുടങ്ങും

ഏപ്രില്‍ 17 വെള്ളിയാഴ്ചയാണ് വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് എംഎസ്ഇഡിഎല്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കറണ്ട് ഉണ്ടാകില്ല. ഏതെല്ലാം പ്രദേശങ്ങളെ വൈദ്യുത തടസം ബാധിക്കുമെന്ന് നോക്കാം.

എവിടെയെല്ലാം കറണ്ട് ഉണ്ടാകില്ല?

ബെസ്റ്റ്-ബൈക്കുള ഡിവിഷനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി ഉണ്ടാകുന്നതല്ല. ബൈക്കുള, മസ്ഗാവ്, മദന്‍പുര തുടങ്ങി പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും.

ബൈക്കുള ഡിവിഷന് പുറമെ സൗത്ത് മുംബൈയിലും നിയന്ത്രണമുണ്ട്. രാവിലെ 10 മണി മുതല്‍ 5 വരെ ഗിര്‍ഗാവ്, ഓപ്പറ ഹൗസ്, ചാര്‍ണി റോഡ് എന്നിവിടങ്ങളില്‍ കറണ്ട് ഉണ്ടാകില്ല

വാര്‍ഡ് സി ഡിവിഷനില്‍ ബോറ ബസാര്‍, കല്‍ബാദേവി എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വാര്‍ഡ് ഡി ഡിവിഷനില്‍ ഗ്രാന്റ് റോഡ്, മലബാര്‍ ഹില്‍, ടാര്‍ഡിയോ എന്നിവിടങ്ങളിലും നിയന്ത്രണം ഉണ്ടായിരിക്കുന്നത്.

Also Read: Mumbai Metro: മുംബൈ മെട്രോ ലൈന്‍ 9ല്‍ മാത്രം യാത്രക്കാര്‍ കൂടുതല്‍; എന്തുകൊണ്ടാണെന്ന് അറിയാമോ?

ടാറ്റ പവര്‍ ഡിസ്ട്രിബ്യൂഷന്‍, ചെമ്പൂര്‍- ചെമ്പൂര്‍, തിലക് നഗര്‍, ഷെല്‍ കോളനി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം.

അദാനി ഇലക്ട്രിസിറ്റി-ഗോരേഗാവ് വെസ്റ്റ്- ഗോരേഗാവ് വെസ്റ്റ്, ഓഷിവാര, ബംഗൂര്‍ നഗര്‍, മോത്തിലാല്‍ നഗര്‍, ഉന്നത്ത് നഗര്‍

രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ

അദാനി ഇലക്ട്രിസിറ്റി-അന്ധേരി വെസ്റ്റ്- വിലെ പാര്‍ലെ വെസ്റ്റ്, ജുഹു, ലോഖണ്ഡ്വാല, കോംപ്ലക്‌സ്, അന്ധേരി വെസ്റ്റ്, വെര്‍സോവ.

എംഎസ്ഇഡിസിഎല്‍-മുളുണ്ട് സെക്ഷന്‍- മുളുണ്ട് ഈസ്റ്റ്, മുളുണ്ട് വെസ്റ്റ്, എല്‍ബിഎസ് മാര്‍ഗിന്റെ ചില ഭാഗങ്ങള്‍.

 

 

Follow Us