Bullet Train: വെറും 2 മണിക്കൂറില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദ് എത്താം; അതിവേഗ യാത്രയ്ക്കായി ബുള്ളറ്റ് ട്രെയിന്‍ റെഡി
Mumbai Hyderabad Bullet Train Route, Speed and Travel Time Details Revealed: ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ വികസിപ്പിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നത്. മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൂടെ ആയിരിക്കും ഈ പാത കടന്നുപോകുക. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ ഓരോ കോണും തമ്മിലുള്ള ദൂരം മണിക്കൂറില്‍ നിന്ന് മിനിറ്റിലേക്ക് കുറയും.
അതിവേഗം കുതിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലൂടെയെല്ലാം ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യ ബുള്ളറ്റ് ട്രെയിന്‍ വൈകാതെ സര്‍വീസ് ആരംഭിക്കും.
ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ വികസിപ്പിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നത്. മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൂടെ ആയിരിക്കും ഈ പാത കടന്നുപോകുക. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ ഓരോ കോണും തമ്മിലുള്ള ദൂരം മണിക്കൂറില്‍ നിന്ന് മിനിറ്റിലേക്ക് കുറയും.
ഇപ്പോഴിതാ ഹൈദരാബാദ്-പൂനെ-മുംബൈ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറായെന്ന വിവരമാണ് പുറത്തുവരുന്നത്. മുംബൈയ്ക്കും ഹൈദരാബാദിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന രീതിയിലാണ് പദ്ധതിയുടെ വരവ്. ഏകദേശം 15 മണിക്കൂര്‍ എടുത്താണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ബുള്ളറ്റ് ട്രെയിനിന്റെ വരവോട് കഥയാകെ മാറും.
മുംബൈ-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍
15 മണിക്കൂര്‍ സമയമെടുത്തുള്ള ട്രെയിന്‍ യാത്രകളെല്ലാം ഇനി പഴങ്കഥകളായി മറും. 671 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ട് മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെലങ്കാനയില്‍ ഏകദേശം 93 കിലോമീറ്ററും കര്‍ണാടകയില്‍ഡ 121 കിലോമീറ്ററും മഹാരാഷ്ട്രയില്‍ 457 കിലോമീറ്ററും റെയിലുണ്ട്.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുക. അതായത് നിലവിലുള്ള എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ അഞ്ചിരട്ടി വേഗതയാണിത്. ഏകദേശം 2 മണിക്കൂര്‍ 55 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ സ്റ്റോപ്പുകളുടെ എണ്ണം കൂട്ടിയാല്‍ യാത്രാ സമയം 3 മണിക്കൂര്‍ 13 മിനിറ്റാകും.
എവിടെയെല്ലാം സ്റ്റോപ്പുകള്‍ ഉണ്ടാകും?
തെലങ്കാനയില്‍ കൊക്കപേട്ട്, വികാരാബാദ്, ഷംഷാബാദ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. കര്‍ണാടകയില്‍ കലബുറഗിയില്‍ സ്റ്റോപ്പുണ്ടാകും. മഹാരാഷ്ട്രയിലാണ് കൂടുതല്‍ സ്റ്റോപ്പുകളുള്ളത്. വിക്രോളി, താനെ, നവി മുംബൈ, ലോണാവാല, പിംപ്രി-ചിഞ്ച്വാഡ്, പൂനെ, ബാരാമതി, പാണ്ഡാര്‍പൂര്‍, സോളാപൂര്‍ എന്നിവിടങ്ങളിലാകും സ്റ്റോപ്പുകള്‍.
പ്രതീക്ഷയോടെ ഭുവനേശ്വറും
രാജ്യത്തിന്റെ ബുള്ളറ്റ് ട്രെയിന്‍ കുതിപ്പിനെ വലിയ പ്രതീക്ഷയോടെ തന്നെയാണ് ഭുവനേശ്വറും കാത്തിരിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഡല്‍ഹി, സൂറത്ത്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഭുവനേശ്വറില്‍ നിന്ന് അതിവേഗം എത്തിച്ചേരാന്‍ സാധിക്കും. മുംബൈ-അഹമ്മദാബാദ് പോലുള്ള നിലവിലെ ഇടനാഴികളെ അടിസ്ഥാനമാക്കി യാത്രാ സമയം വിലയിരുത്തുകയാണെങ്കില്‍, ഓരോ നഗരത്തില്‍ നിന്നും എത്ര സമയത്തിനുള്ളില്‍ ഭുവനേശ്വറില്‍ എത്തിച്ചേരാമെന്ന് നോക്കാം.
ഭുവനേശ്വറിലെത്താം മിനിറ്റുകള്‍ക്കുള്ളില്‍
- ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ വെറും 6 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്നതാണ്.
- സൂറത്തില്‍ നിന്നാണെങ്കില്‍ ഏകദേശം 5 മുതല്‍ 5.5 മണിക്കൂര്‍ വരെ യാത്രയ്ക്കായി വേണ്ടിവരും.
- ബെംഗളൂരുവില്‍ നിന്നാണെങ്കില്‍ 4 മുതല്‍ 4.5 മണിക്കൂര്‍ വരെയാകും സമയമെടുക്കുക.
- വിശാഖപട്ടണത്ത് നിന്ന് 1 മണിക്കൂറും 35 മിനിറ്റും.
- ഹൈദരാബാദില്‍ നിന്ന് 3 മണിക്കൂര്‍ വേണ്ടിവരും.
- കൊല്‍ക്കത്തയില്‍ നിന്നും 1 മണിക്കൂര്‍ 35 മിനിറ്റും സമയമെടുക്കും.
ഒഡീഷയ്ക്ക് വലിയ നേട്ടം
പദ്ധതി നടപ്പിലാകുകയാണെങ്കില്‍ ഒഡീഷ ലഭിക്കാന്‍ പോകുന്നത് വലിയ നേട്ടമാണ്. ഇന്ത്യയുടെ അതിവേഗ റെയില്‍പാതയുടെ ഭാഗമായി ഒഡീഷ മാറുന്നതോടെ വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. നിലവില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി കേന്ദ്ര സര്‍ക്കാര്‍ ഒഡീഷയ്ക്കായി മാറ്റിവെച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തിന് ഭാവിയില്‍ നേട്ടം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
English Summary
The proposed Mumbai–Hyderabad Bullet Train project has received a major push, raising hopes of reducing travel time between the two cities from around 15 hours to less than three hours. The high-speed rail corridor is expected to significantly improve connectivity, boost economic activity and transform long-distance travel between Maharashtra and Telangana.