5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

National Space Day 2024: രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും; നാൾവഴികളിലൂടെ ഒരു യാത്ര

National Space Day 2024 History: കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ തൊട്ടത്. ഇതോടെ, ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

National Space Day 2024: രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും; നാൾവഴികളിലൂടെ ഒരു യാത്ര
Follow Us
nandha-das
Nandha Das | Updated On: 23 Aug 2024 16:29 PM

ഇന്ന് (2024 ഓഗസ്റ്റ് 23) നമ്മുടെ രാജ്യം ആദ്യ ദേശീയ ബഹിരാകാശ ദിനം (National Space Day) ആഘോഷിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ വിജയകരമായ ലാൻഡിംഗ് നടത്തിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇതിൻ്റെ ഓർമ്മ പുതുക്കലിനായിട്ടാണ് രാജ്യം ഇന്ന് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്. ‘ഇത് ഇന്ത്യയുടെ ചരിത്ര ദിനമാണ്’എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് രാജ്യത്തോട് പറഞ്ഞു. ഇനിമുതൽ ഈ ദിവസം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി അന്ന് പ്രഖ്യാപിച്ചു. ഇന്ന് ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രയാൻ ദൗത്യത്തിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കുമെന്ന് കേന്ദ്ര ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രന്റെ ഭൂമിശാസ്ത്രം, ധാതുക്കളുടെ ഘടന, സാധ്യതയുള്ള വിഭവങ്ങൾ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തും എന്നാണ് കരുതുന്നത്.

ALSO READ: 45 വർഷത്തിനു ശേഷം പോളണ്ടിൽ എത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ന് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും

ഇന്ത്യയിലെ 140 കോടി ജനതയുടെ പ്രതീക്ഷകളുമായാണ് ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് പുറപ്പെട്ടത്. ലോക ബഹിരാകാശ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉയർത്തികൊണ്ട്, ഐഎസ്ആർഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ തൊട്ടു. ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിമിർപ്പിലായി. ഐഎസ്ആർഒയുടെ പ്രവചനം ലേശംപോലും പിഴക്കാതെ കൃത്യം ആറ് മണി കഴിഞ്ഞ് മൂന്നാം മിനിറ്റിൽ ലാൻഡർ ചന്ദ്രനെ തൊട്ടു. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയിരുന്നു ഉണ്ടായിരുന്നത്.

ഇതുവരെ ഒരു രാജ്യത്തിൻ്റെയും ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ചെയ്തത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ചരിത്രനേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. പേടകവുമായുള്ള ആശയവിനിമയം നടത്തിയത് ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലൂടെയാണ്.

ലാൻഡിങ്ങ് പ്രക്രിയ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. പേടകത്തിലെ സോഫ്റ്റ്‍വെയറാണ് ശേഷമുള്ള നിയന്ത്രണമേറ്റെടുത്തു. ഒരു മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം, സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലേക്ക് കുറച്ചതിനു ശേഷമാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ലാൻഡ് ചെയ്തത്.

ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത് നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ്. ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-3 ന്റെ ലാൻഡർ മൊഡ്യൂൾ. ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ലാൻഡിങ്ങ് പ്രക്രിയക്ക് ആരംഭിച്ചത്. ഒടുവിൽ കോടിക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്ത്യയുടെ ചന്ദ്രയാൻ 3 ചാന്ദ്രോപരിതലത്തിൽ തൊട്ടു.

ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ ശിവശക്തി പോയിന്‍റ് എന്ന പേര് നൽകി. അന്താരാഷ്‌ട്ര ജ്യോതിശാസ്ത സംഘടന(ഐഎയു)യുടെ അംഗീകാരം ലഭിച്ച പേര് ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ശിവൻ ലോകത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിന് കരുത്ത് പകരുന്നുവെന്നും അതിനാൽ ലാൻഡർ ഇറങ്ങിയ ഭാഗം ശിവ ശക്തിയെന്ന് അറിയപ്പെടുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

 

Latest News