AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Goa Mishap Ex-gratia: ഗോവയിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം

PM Modi Announces ex-gratia: ഗോവയിലുണ്ടായ തീപിടുത്തം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് മോദി

Goa Mishap Ex-gratia: ഗോവയിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം
Narendra ModiImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 07 Dec 2025 08:07 AM

ന്യൂഡല്‍ഹി: ഗോവയിലെ അർപോറയിലുണ്ടായ തീപിടുത്തം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് മോദി പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തുമായി സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു. ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും മോദി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

അനുശോചിച്ച് രാഷ്ട്രപതി

ഗോവയിലെ ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അനുശോചിച്ചു. ദുരന്തത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയം അതിജീവിക്കാന്‍ അവര്‍ക്ക് കരുത്ത് ലഭിക്കട്ടെ. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Also Read: Goa Night Club Fire: ഗോവയിലെ നൈറ്റ് ക്ലബ്ബില്‍ വന്‍ തീപിടുത്തം; 23 പേര്‍ കൊല്ലപ്പെട്ടു

അന്വേഷണത്തിന് ഉത്തരവ്‌

വടക്കൻ ഗോവയിലെ അർപോറയിലുള്ള റോമിയോ ലെയ്‌നിലെ പ്രശസ്തമായ നിശാക്ലബ്ബായ ബിർച്ചിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ 23 പേർ മരിച്ച സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികളായവർ കർശനമായ നടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.