AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

C-295 Military Aircraft: എന്തിനും സജ്ജം; വ്യോമസേനയ്ക്ക് കരുത്ത് പകരാൻ സി-295 വിമാനം, സവിശേഷതകളറിയാം

Military Aircraft C-295 Features: വ്യോമസേനയുടെ എയർലിഫ്റ്റിം​ഗിനുള്ള പഴക്കം ചെന്ന എച്ച്എസ് 748 അവ്റോ വിമാനങ്ങൾക്ക് പകരമായിട്ടാണ് സി-295 വിമാനമെത്തുക.

C-295 Military Aircraft: എന്തിനും സജ്ജം; വ്യോമസേനയ്ക്ക് കരുത്ത് പകരാൻ സി-295 വിമാനം, സവിശേഷതകളറിയാം
Military Aircraft c295 (Image Credits: PTI)
athira-ajithkumar
Athira CA | Published: 29 Oct 2024 15:47 PM

ന്യൂഡൽഹി: ആദ്യ മെയ്ഡ് ഇൻ ഇൻഡ്യ മിലിറ്ററി ട്രാൻസ്പോർട്ട് വിമാനം 2026-ൽ പുറത്തിറങ്ങും. ​ഗുജറാത്തിലെ വഡോദ​രയിലെ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിലാണ് സി-295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാനം ( C-295- a versatile and reliable tactical transport aircraft) നിർമ്മിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖലയുടെ കുതിപ്പിനെ സി-295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാനങ്ങളുടെ നിർമ്മാണംസഹായിക്കും. വ്യോമസേനയ്ക്ക് വേണ്ടി 56 സി 295 വിമാനങ്ങൾ സ്പെയിൻ ആസ്ഥാനമായ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയാണ് നിർമ്മിക്കുന്നത്.

കമ്പനിയുമായി 2021-ലാണ് 21,935 കോടി രൂപയുടെ കരാർ പ്രതിരോധമന്ത്രാലയം ഒപ്പിട്ടത്. 50 എണ്ണത്തിൽ 16 വിമാനങ്ങൾ സ്പെയിൻ ഇന്ത്യക്ക് കെെമാറും. ആദ്യഘട്ടമായി ആറ് വിമാനങ്ങൾ ഇതിനോടകം രാജ്യത്ത് എത്തി. ബാക്കിയുള്ള 40 വിമാനങ്ങളാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി സഹകരിച്ച് സ്പെയിൻ ആസ്ഥാനമായ കമ്പനി വഡോദരയിലെ പ്ലാന്റിൽ നിർമ്മിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് സെെനിക വിമാനത്തിന്റെ നിർമ്മാണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത്. വിമാനത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഏകദേശം 13,000 ഘടകങ്ങൾ നിർമ്മിക്കുന്നതും ഇന്ത്യയിൽ തന്നെയാണ്.

37 കമ്പനികളാണ് വിമാനത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ 33 എണ്ണം ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ്. സി-295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാന നിർമ്മാണത്തിന്റെ ഭാ​ഗമായി രാജ്യത്ത് ഒട്ടനവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഏകദേശം 5000-തിൽ അധികം വ്യക്തികൾക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2 വർഷം കൊണ്ടാണ് വഡോദരയിലെ ടാറ്റ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായത്. 2026-ൽ ആദ്യ മെയ്ഡ് ഇൻ മിലിറ്ററി വിമാനം പുറത്തിറങ്ങുമെങ്കിലും മുഴുവൻ വിമാനങ്ങളും 2031-ഓടെയാകും പുറത്തിറങ്ങുക.

എയർലിഫ്റ്റിം​ഗിനുള്ള വിമാനമാണ് സി-295. വ്യോമസേനയുടെ എയർലിഫ്റ്റിം​ഗിനുള്ള പഴക്കം ചെന്ന എച്ച്എസ് 748 അവ്റോ വിമാനങ്ങൾക്ക് പകരമായിട്ടാണ് സി-295 വിമാനമെത്തുക. വിമാനത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ ശക്തിപ്രാപിക്കും.

സി-295 മിലിറ്ററി ട്രാൻസ്‌പോർട്ട് വിമാനത്തിന്റെ സവിശേഷതകൾ

  1. 5 മുതൽ10 ടൺ ഭാരം വരെ വഹിക്കാൻ സി-295 വിമാനത്തിന് സാധിക്കും.
  2. 70 പട്ടാളക്കാരെ ഒരേ സമയം ദൗത്യമേഖലയിൽ എത്തിക്കാനാവും.
  3. തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാൻ സി-295 ഉപയോ​ഗിക്കാം.
  4. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെ ചരക്ക് നീക്കത്തിനും പിന്നിലുള്ള റാമ്പ് ഡോർ സഹായകരമാകും.
  5. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള റൺവേ ആവശ്യമില്ല. ഏത് സാഹചര്യത്തിലും പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കും.
  6. തദ്ദേശീയമായി നിർമ്മിക്കുന്ന എയർക്രാഫ്റ്റിന് ടേക്ക് ഓഫിന് 670 മീറ്റർ റൺവേയും ലാൻഡിം​ഗ് 320 റൺവേയും മാത്രമാണ് വേണ്ടത്.
  7. മണിക്കൂറിൽ 480 കിലോമീറ്റർ വേഗതയിൽ 11 മണിക്കൂർ തുടർച്ചയായി പറക്കാൻ സി-295 വിമാനങ്ങൾക്ക് സാധിക്കും.
  8. മെഡിക്കൽ ഇവാക്വേഷന് ഈ വിമാനങ്ങൾ പ്രയോജനപ്പെടുത്താം.
  9. കേന്ദ്രസർക്കാരിന്റെ പ്രത്യേക ദൗത്യങ്ങളിലും ദുരന്ത മുഖങ്ങളിലും ട്രാൻസ്പോർട്ട് വിമാനത്തിന്റെ സേവനം ഉപയോഗപ്പെടുത്താം.
  10. നീളമേറിയ ക്യാബിനാണ് സി-295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാനത്തിന്റെ മറ്റൊരു സവിശേഷത.