AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വായുവിൽ പറന്ന് ബിഎംഡബ്യു; ഇതെന്ത് മറിമായം എന്ന് സോഷ്യൽ മീഡിയ, കാരണമിത്

Speed Breaker: മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ കാരണം വാഹനാപകടങ്ങൾ പതിവാകുന്നു.

Viral Video: വായുവിൽ പറന്ന് ബിഎംഡബ്യു; ഇതെന്ത് മറിമായം എന്ന് സോഷ്യൽ മീഡിയ, കാരണമിത്
BMW Car flying through the air (Image Credits: Twitter)
Athira CA
Athira CA | Published: 29 Oct 2024 | 04:53 PM

ഹരിയാന: സ്പീഡ് ബ്രേക്കര്‍ കാരണം വായുവിൽ കുതിച്ചു പൊങ്ങി വാഹനങ്ങൾ. മുന്നറിയിപ്പില്ലാതെ റോഡുകളിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ കാരണം അപകടം പതിവാകുന്നു. ​ഗുരു​ഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ സ്പീഡ് ബ്രേക്കറാണ് അപകടം സൃഷ്ടിക്കുന്നത്. റോഡിൽ ഹമ്പുണ്ടെന്ന് സൂചന നൽകുന്ന ബോർഡുകളോ റിഫ്ലക്ടറുകളോ പ്രദേശത്ത് ഇല്ല. ഇതിയാറെ റോഡിലൂടെ അതിവേ​ഗത്തിൽ വാഹനമൊടുക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്.

​ഗുരു​ഗ്രാമിലെ സ്പീഡ് ബ്രേക്കറില്‍ തട്ടി വായുവില്‍ ഉയര്‍ന്ന് വാഹനങ്ങൾ റോഡില്‍ വന്നിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വായുവിൽ ഉയർന്നു പൊങ്ങിയ ബിഎംഡബ്യുവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറൽ. ഏകദേശം മൂന്നടിയോളം വായുവില്‍ ഉയര്‍ന്ന വെളുത്ത ബിഎംഡബ്ലു കാര്‍ 15 അടി അകലെ എത്തിയാണ് റോഡില്‍ പതിക്കുന്നത്. കാറിന്റെ പിന്നിലുള്ള ബമ്പർ റോഡില്‍ ഉയരുയുന്നതും വീഡിയോയില്‍ കാണാം. പിന്നാലെത്തിയ രണ്ട് ട്രക്കുകളും സമാനരീതിയിൽ അപകടത്തിൽപ്പെട‍ുന്നതിന്റെ ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. ഏറെ തിരക്കുള്ള ഇവിടെ വാഹനങ്ങള്‍ക്ക് ഇത്തരത്തിൽ കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്.

“>

 

ഒക്ടോബർ 27 ന് ​ഗുരു​ഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലാണ് സംഭവം നടന്നതെന്ന് ബിഎംഡബ്ല്യുവിന്റെ ഉടമ വിപിൻ പറഞ്ഞു. മുന്നറിയിപ്പ് ബോർഡുകളില്ലാതെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത് കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർ വായുവിൽ ഉയർന്ന് പൊങ്ങിയതല്ലാതെ അപകടത്തിന് ശേഷം തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ഉടമ പറഞ്ഞു. വലിയ അപകടങ്ങള്‍ക്ക് ‌ഉണ്ടാകും മുമ്പ് പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.