Pollution Certificate: പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധിയിൽ അടിമുടി മാറ്റം, പഴയ വണ്ടികൾക്ക് 3 മാസം മാത്രം
Pollution Certificate New Rule: മോട്ടോർ വാഹനങ്ങളുടെ പൊലൂഷൻ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ സമഗ്ര മാറ്റം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വാഹനത്തിന്റെ പഴക്കവും നിലവാരവും സ്വകാര്യ ആവശ്യങ്ങൾക്കാണോ, വാണിജ്യ ആവശ്യങ്ങൾക്കാണോ ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ലഭ്യമാക്കുക.
ഡൽഹി : മോട്ടോർ വാഹനങ്ങളുടെ പൊലൂഷൻ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ സമഗ്ര മാറ്റം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വാഹനത്തിന്റെ പഴക്കവും നിലവാരവും സ്വകാര്യ ആവശ്യങ്ങൾക്കാണോ, വാണിജ്യ ആവശ്യങ്ങൾക്കാണോ ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ലഭ്യമാക്കുക.
കാലാവധികളിൽ മാറ്റം
ആറുവർഷം വരെ പഴക്കം വരുന്ന സ്വകാര്യ ബിഎസ് ( ഭാരത് സ്റ്റേജ് ) 6 വാഹനങ്ങൾക്ക് ഇനിമുതൽ മൂന്നുവർഷത്തേക്ക് വരെ പൊലൂഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കും. എന്നാൽ പഴക്കമുള്ള ബി.എസ് 1, ബി എസ് 2, ബി. എസ് 3 വിഭാഗങ്ങളിൽ വരുന്ന വാഹനങ്ങൾക്ക് ഇനിമുതൽ ഓരോ മൂന്നു മാസത്തിലും പുക പരിശോധിച്ചു സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരും. ബി.എസ് -4 നിലവാരത്തിൽ വരുന്ന വാഹനങ്ങൾക്ക് ആറുമാസത്തിൽ ഒരിക്കൽ പുക പരിശോധിച്ചാൽ മതി.
Also Read: ഡൽഹി വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമം; യുവാവിനെ കീഴ്പ്പെടുത്തി സി.ഐ.എസ്.എഫ്
ബി എസ് – 3 വാഹനങ്ങൾക്ക് 6 മാസം
2017 ഏപ്രിൽ 1ന് മുൻപ് നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ മിക്കവാറും എല്ലാ വാഹനങ്ങളും ബി എസ് – 3 വിഭാഗത്തിലോ അതിനു താഴെയോ നിലവാരത്തിൽ വരുന്നവയാണ്. കാറുകൾ, ബൈക്കുകൾ, ഓട്ടോറിക്ഷ, ലോറി, ബസ് എല്ലാ വിഭാഗം വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ മൂന്നുമാസം കൂടുമ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കേണ്ടിവരും എന്നുള്ളതാണ് ഏറ്റവും പ്രധാനമായ കാര്യം.
10000 രൂപ വരെ പിഴ
പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരം 10000 രൂപ വരെ പിഴയും മൂന്നുമാസം വരെ ലൈസൻസ് സസ്പെൻഷനും ലഭിക്കാനുള്ള സാധ്യതയുണ്ട്. നേരത്തെ പുതിയ വാഹനങ്ങൾ ഒഴികെയുള്ള എല്ലാ മോഡലുകൾക്കും ആറു മാസത്തിലൊരിക്കൽ പൊലൂഷൻ പുതുക്കിയാൽ മതിയായിരുന്നു. ഈ കാലാവധിയാണ് ഇപ്പോൾ നേർപകുതിയായി കുറച്ചിരിക്കുന്നത്. അതുകൊണ്ട് എല്ലാ വാഹനങ്ങളും തങ്ങളുടെ വാഹനം ഏത് നിലവാരത്തിലാണ് വരുന്നത് എന്ന് ആർസി ബുക്ക് നോക്കി ഉറപ്പുവരുത്തി ഇനിമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് എടുക്കാൻ ശ്രദ്ധിക്കുക.
English Summary
Comprehensive changes have been introduced to the regulations concerning pollution certificates for motor vehicles. These amendments have been implemented by the Union Ministry of Road Transport and Highways. Moving forward, pollution certificates will be issued based on various factors, including the age of the vehicle, its emission standards, and whether it is used for personal or commercial purposes.