Operation Sindoor: ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി ഉപന്യാസമെഴുതൂ….വിജയികൾക്ക് ക്യാഷ്പ്രൈസ്, മത്സരവുമായി പ്രതിരോധ മന്ത്രാലയം
Operation Sindoor Essay Competition: ഉപന്യാസങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതാം. ആദ്യ മൂന്ന് വിജയികൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും. കൂടാതെ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള പ്രത്യേക അവസരവും ഇവർക്ക് ലഭിക്കും.
ന്യൂഡൽഹി: ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തെ ആസ്പദമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരു ദേശീയ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ വിജയിക്കുന്നവർക്ക് ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക അവസരം ലഭിക്കും.
വാക്കളുടെ അഭിപ്രായം അറിയാനും ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ചിന്തകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. മത്സരത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ടിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാണ്. വിദ്യാർത്ഥികൾക്കും താൽപ്പര്യമുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഓരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ.
മത്സരത്തിന്റെ വിശദാംശങ്ങൾ
ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനർനിർവചിക്കുന്നു” (Operation Sindoor: Redefining India’s Policy Towards Terrorism) എന്നതാണ് ഉപന്യാസ മത്സരത്തിന്റെ വിഷയം. ജൂൺ 1, 2025 മുതൽ ജൂൺ 30, 2025 വരെയാണ് എൻട്രികൾ സമർപ്പിക്കാനുള്ള സമയം. ഉപന്യാസങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതാം. ആദ്യ മൂന്ന് വിജയികൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും. കൂടാതെ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള പ്രത്യേക അവസരവും ഇവർക്ക് ലഭിക്കും.
📢 Ministry of Defence invites young minds to make their voices heard! 🇮🇳✍️
Participate in the MoD & @mygovindia bilingual essay contest on#OperationSindoor – Redefining India’s Policy Against #Terrorism.
🏆 Top 3 winners will receive Rs 10,000 each and get an exclusive chance… pic.twitter.com/p2Kz0l3txG
— Ministry of Defence, Government of India (@SpokespersonMoD) June 1, 2025
ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7 പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ സൈനിക നടപടി. ഓപ്പറേഷനെത്തുടർന്ന് പാകിസ്താൻ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും, ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇതോടെ, പാകിസ്താൻ ഭരണകൂടം ഇന്ത്യയുമായി വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.