Operation sindoor: ആറ് പാകിസ്ഥാൻ വിമാനങ്ങൾ തകർത്തിരുന്നു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേന മേധാവി

Indian Air Force Chief confirms six Pakistani aircraft shot down: തകർത്ത ആറ് പാകിസ്താൻ വിമാനങ്ങളിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങളും ഒരെണ്ണം ഏരിയൽ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും ആണ്.

Operation sindoor: ആറ് പാകിസ്ഥാൻ വിമാനങ്ങൾ തകർത്തിരുന്നു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേന മേധാവി

Operation Sindoor

Published: 

09 Aug 2025 13:53 PM

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങൾ അടക്കം വിമാനങ്ങൾ തകർത്തതായി വ്യോമയാന മേധാവി എയർ മാർഷൽ എ പി സിംഗ് വെളിപ്പെടുത്തി. പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കിൽ നിന്നുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണം ആണ് ഇത്. ബംഗളുരുവിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

Also Read:’ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടം അനീഷിനെ, രേണുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍’…! ഗായത്രി സുരേഷ്

 

നാശനഷ്ടങ്ങളും പ്രതിരോധ സംവിധാനങ്ങളും

 

തകർത്ത ആറ് പാകിസ്താൻ വിമാനങ്ങളിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങളും ഒരെണ്ണം ഏരിയൽ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും ആണ്. ഈ വിമാനങ്ങളെ തകർത്തത് റഷ്യയിൽ നിന്ന് വാങ്ങിയ അത്യാധുനികമായ എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണെന്നും എയർ മാർഷ്യൽ സിംഗ് പറഞ്ഞു. അതിർത്തിയിലെ വ്യോമ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ സംവിധാനം ഒരു നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

 

ഓപ്പറേഷൻ സിന്ദൂർ

 

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ വ്യോമ മേഖലയെ സംരക്ഷിക്കുന്നതിനായി വ്യോമസേന നടത്തിയ ഒരു രഹസ്യ നീക്കം ആയിരുന്നു. പാകിസ്താൻ വ്യോമസേനയുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ചെറുക്കുന്നതിനും അതിർത്തിയിലെ സൈനിക താവളങ്ങളെ സംരക്ഷിക്കുന്നതിനും ഇത് സഹായകമായി. ഈ ഓപ്പറേഷന്റെ ഭാഗമായി നടന്ന വ്യോമക്രമണങ്ങളിലാണ് വിമാനങ്ങൾ തകർത്തത്. പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കൃത്യമായ ലക്ഷ്യങ്ങൾ ഭേദിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് സാധിച്ചു എന്ന് എയർ മാർഷൽ എ പി സിങ് കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും