Gayathri Suresh :’ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടം അനീഷിനെ, രേണുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍’…! ഗായത്രി സുരേഷ്
Gayathri Suresh Opens Up About Bigg Boss Season 7: രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് മോശമായിപ്പോയെന്നും അങ്ങനെ കേട്ടാല്‍ ആര്‍ക്കായാലും വിഷമമാകുമെന്നും ഗായത്രി സുരേഷ് പ്രതികരിച്ചു. ഒരിക്കലും അങ്ങനെ വിളിക്കാന്‍ പാടില്ലെന്നും അത് എക്‌സ്ട്രീം ആയിപ്പോയി എന്നുമാണ് നടി പറയുന്നത്.
ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥികളെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇതിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആഘോഷിച്ചുകൊണ്ടിരിക്കുന്നത് രേണു സുധിയുടെ പ്രകടനമാണ്. കഴിഞ്ഞ ദിവസം രേണു സുധിക്ക് എതിരേയുള്ള പരസ്യ അധിക്ഷേപം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച് അക്ബര്‍ ഖാനാണ് വിവാദ നായകനായി മാറിയിരിക്കുന്നത്. ഇതോടെ വലിയ വിമര്‍ശനമാണ് അക്ബര്‍ ഖാന് എതിരെ ഉയരുന്നത്.
വിഷയം ബിഗ് ബോസിനുളളിൽ വലിയ ചർച്ചയായതോടെ അക്ബര്‍ ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരുന്നു. രേണുവിനെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപം അല്ലെന്നും അവരുടെ കണ്ടന്റുകള്‍ വേസ്റ്റ് ആണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അക്ബർ വിശദീകരണമായി പറഞ്ഞത്. എന്നാൽ ഒരു ക്ഷമ കൊണ്ട് ഒന്നും തീരുന്നതായിരുന്നില്ല സെപ്റ്റിക് ടാങ്ക് പരാമര്‍ശം. ഇതിനു പിന്നാലെ പല ഓൺലൈൻ മാധ്യമങ്ങളും ഈ വിവാദം ഏറ്റെടുത്തു കഴിഞ്ഞു. നിരവധി താരങ്ങളോടും ഇതേക്കുറിച്ചുള്ള അഭിപ്രായം തേടിയിരുന്നു. യുവനടി ഗായത്രി സുരേഷ് ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് മോശമായിപ്പോയെന്നും അങ്ങനെ കേട്ടാല്‍ ആര്‍ക്കായാലും വിഷമമാകുമെന്നും ഗായത്രി സുരേഷ് പ്രതികരിച്ചു. ഒരിക്കലും അങ്ങനെ വിളിക്കാന്‍ പാടില്ലെന്നും അത് എക്‌സ്ട്രീം ആയിപ്പോയി എന്നുമാണ് നടി പറയുന്നത്. രേണുവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ കണ്ടില്ലെന്ന് നടിക്കും. താനെന്റെ വിഷമം ഉള്ളില്‍ ഒതുക്കുമെന്നാണ് ഗായ്ത്രി പറയുന്നത്. ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടമുള്ള കണ്ടെസ്റ്റന്റ് അനീഷ് ആണെന്നും ഗായത്രി വ്യക്തമാക്കി.
ബിഗ് ബോസിന്റെ മിക്ക സീസണിലും വിളിച്ചിട്ടുണ്ട്. പക്ഷേ പോകാറായിട്ടില്ല. തനിക്ക് കുറച്ചുകൂടി സമയം വേണമെന്നാണ് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ഗായത്രിയുടെ മറുപടി. കുറച്ചുകൂടി സ്‌ട്രോങ് ആകാന്‍ ഉണ്ട്. ഏതെങ്കിലും ഒരു വർഷം ബിഗ് ബോസില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും ഗായത്രി കൂട്ടിചേര്‍ത്തു.