AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: പേടിക്കേണ്ട പ്രേമാ പാമ്പാ പാമ്പ്! ഇത്രയും മൂര്‍ഖനെ ഒരുമിച്ച് കണ്ടിട്ടുണ്ടോ?

Viral Video Of Cobra: ഒരു പാമ്പ് അല്ലെങ്കില്‍ രണ്ട് പാമ്പിനെയെല്ലാമാണ് ഒരേസമയം നമ്മള്‍ കാണാറുള്ളത്. അത് കാണുന്നത് തന്നെ ഭയമാണ്. എന്നാല്‍ നൂറുകണക്കിന് മൂര്‍ഖന്‍ പാമ്പുകള്‍ കൂട്ടത്തോടെ ഒരു സ്ഥലത്ത് വിഹരിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്നത്.

Viral Video: പേടിക്കേണ്ട പ്രേമാ പാമ്പാ പാമ്പ്! ഇത്രയും മൂര്‍ഖനെ ഒരുമിച്ച് കണ്ടിട്ടുണ്ടോ?
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: Youtube
shiji-mk
Shiji M K | Published: 20 Aug 2025 12:11 PM

ഈ പ്രകൃതിയില്‍ ഒട്ടനവധി അത്ഭുതങ്ങളുണ്ട്. അവ ഓരോന്നും നമ്മളെ അതിശയിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ വന്നതോടുകൂടി വളരെ വേഗത്തിലാണ് പല ദൃശ്യങ്ങളും ആളുകളിലേക്കെത്തുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഇതത്ര നിസാരമായൊരു വീഡിയോ അല്ല.

ഒരു പാമ്പ് അല്ലെങ്കില്‍ രണ്ട് പാമ്പിനെയെല്ലാമാണ് ഒരേസമയം നമ്മള്‍ കാണാറുള്ളത്. അത് കാണുന്നത് തന്നെ ഭയമാണ്. എന്നാല്‍ നൂറുകണക്കിന് മൂര്‍ഖന്‍ പാമ്പുകള്‍ കൂട്ടത്തോടെ ഒരു സ്ഥലത്ത് വിഹരിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്നത്.

നദിയുടെ തീരത്ത് പച്ചപ്പുല്ലുകള്‍ക്കിടയിലാണ് നൂറുകണക്കിന് മൂര്‍ഖന്‍ പാമ്പുകളുള്ളത്. മുട്ടകള്‍ സംരക്ഷിക്കാനായാണ് ഇവ അവിടെ ഒത്തുകൂടിയതെന്നാണ് ആളുകള്‍ പറയുന്നത്. പാമ്പുകള്‍ക്ക് നടുവില്‍ മുട്ടകളും ചെറിയ പാമ്പിന്‍ കുട്ടികളെയും വീഡിയോയില്‍ കാണാം.

വൈറലായ വീഡിയോ

കിംഗ് കോബ്ര ഓണ്‍ ഡ്യൂട്ടി എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുഞ്ഞുങ്ങളെയും മുട്ടകളെയും സംരക്ഷിക്കാന്‍ പാമ്പുകള്‍ അവരുടെ കടമ നിര്‍വഹിക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകാരികളില്‍ ഒന്നായ മൂര്‍ഖന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഏത് സാഹസികതയ്ക്കും തയാറാണെന്നും ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

Also Read: Viral video: ഇത് പ്രകൃതിയുടെ സ്വാതന്ത്ര്യദിനാഘോഷം, കടുവയും മയിലും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ

എന്നാല്‍ ഈ വീഡിയോ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ആ ദൃശ്യങ്ങളില്‍ കാണുന്നത് പോലെ പാമ്പുകള്‍ കൂട്ടത്തോടെ ഉണ്ടാകില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.