Raghu Rai: പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു, വിട വാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ഇതിഹാസം

Raghu Rai Death: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്, ഇന്ത്യൻ ഫോട്ടോ​ഗ്രഫിയുടെ പിതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള പ്രശസ്ത ഫോട്ടോ​ഗ്രാഫറാണ് രഘു റായ്. 1942 ഡിസംബർ 18ന്, പഞ്ചാബിലെ ജാങ് എന്ന ​ഗ്രാമത്തിലാണ് രഘു റായ് ജനിച്ചത്. വാർദ്ധക്യ സ​ഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

Raghu Rai: പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു, വിട വാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ഇതിഹാസം

Raghu Rai

Published: 

26 Apr 2026 | 06:42 AM

ന്യൂഡൽഹി: ആധുനിക ഇന്ത്യൻ ഫോട്ടോ​ഗ്രാഫിയുടെ പിതാവ് എന്നറിയപ്പടുന്ന വിഖ്യാത ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു. 84ാം വയസ്സിലാണ് അന്ത്യം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണ വിവരം പങ്കുവെച്ചത്. വാർദ്ധക്യ സ​ഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും. എഴുത്തുകാരിയും എഡ്യുക്കേഷനിസ്റ്റുമായ ​ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവരാണ് മക്കൾ.

രഘു റായ് ആരാണ്?

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്, ഇന്ത്യൻ ഫോട്ടോ​ഗ്രഫിയുടെ പിതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള പ്രശസ്ത ഫോട്ടോ​ഗ്രാഫറാണ് രഘു റായ്. 1942 ഡിസംബർ 18ന്, ഇന്ന് പാക്കിസ്ഥാന്റെ ഭാ​ഗമായ, പഞ്ചാബിലെ ജാങ് എന്ന ​ഗ്രാമത്തിലാണ് രഘു റായ് ജനിച്ചത്. നാല് മക്കളിൽ ഇളയവനായിട്ടായിരുന്നു ജനനം. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഫോട്ടോഗ്രാഫറുമായ എസ്. പോൾ എന്നറിയപ്പെടുന്ന ശരംപാൽ ചൗധരിയാണ് ആദ്യമായി രഘു റായുടെ കൈകളിൽ ക്യാമറ എത്തിച്ചത്. 1965ൽ അദ്ദേഹം ന്യൂഡൽഹിയിലെ ദി സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നു.

1971-ൽ, രഘു റായ് പാരീസിൽ തന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചു. അവിടെ വച്ച്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഫോട്ടോഗ്രാഫറായ ഹെൻറി കാർട്ടിയർ-ബ്രസ്സൻ രഘു റാമിന്റെ ഫോട്ടോകൾ കാണുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. 1977-ൽ അദ്ദേഹം മാഗ്നം ഫോട്ടോസിൽ ചേരാൻ റായിയെ നാമനിർദ്ദേശം ചെയ്തു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

അപ്പോഴേക്കും റായ് ദി സ്റ്റേറ്റ്സ്മാൻ വിട്ട് 1976-ൽ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൺഡേ എന്ന വാരികയുടെ പിക്ചർ എഡിറ്ററായി ചുമതലയേറ്റിരുന്നു. 1980-ൽ അദ്ദേഹം വീണ്ടും ഇന്ത്യാ ടുഡേയിലേക്ക് മാറി. 1991 വരെ ആ കാലഘട്ടത്തിലെ നിർണായക ചിത്ര ലേഖനങ്ങളായി പലരും കരുതുന്ന സംഭാവനകൾ ഇന്ത്യാ ടുഡേയിലേക്ക് നൽകി.

ALSO READ: തെലങ്കാന രാഷ്ട്രസേന! പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

1984ലെ ഭോപ്പാൽ വാതക ​​ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നാണ്. കണ്ണുകൾ‌ പാതി തുറന്ന പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രം ലോകം കണ്ടത് അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകളിലൂടെയാണ്. മദർ‌ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോ​ഗ്രാഫറെന്ന പേരും അദ്ദേഹത്തിനുണ്ട്.

പുസ്തകങ്ങൾ, അവാർഡുകൾ

‘സെയ്ന്റ് മദർ’ എന്ന പേരിൽ മദർ തെരേസയെ കുറിച്ചുള്ള പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു. ഇതുൾപ്പെടെ 18ലധികം പുസ്തകങ്ങളാണ് രചിച്ചിട്ടുള്ളത്. 1972-ൽ, ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യയിലെ വന്യജീവികളുടെ മനുഷ്യ മാനേജ്മെന്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാഷണൽ ജിയോഗ്രാഫിക് കവർ സ്റ്റോറി അദ്ദേഹത്തിന് വ്യാപകമായ അന്താരാഷ്ട്ര പ്രശംസ നേടിക്കൊടുക്കുകയും 1992-ൽ യുഎസിൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അംഗീകാരം ലഭിക്കുകയും ചെയ്തു. 2019-ൽ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡ് , 2017-ൽ ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പോസ്റ്റ്

 

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്