AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Luggage Rules In Train: ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക! ലഗേജ് കൂടിയാൽ പണി പാളും; നാളെ മുതൽ വൻ മാറ്റം

New Luggage Booking Rules In Train: റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ തന്നെ യാത്രക്കാർക്ക് അധിക ലഗേജുകളുണ്ടെങ്കിൽ അത് ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ റെയിൽവേ ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് തുടക്കമിടുകയും ചെയ്തു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി നാളെ (ജൂലൈ 31) മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ എസ്‌എംഎസ് അറിയിപ്പും നിങ്ങൾക്ക് ലഭിക്കും.

Luggage Rules In Train: ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക! ലഗേജ് കൂടിയാൽ പണി പാളും; നാളെ മുതൽ വൻ മാറ്റം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 30 Jul 2026 | 05:23 PM

തിരുവനന്തപുരം: ട്രെയിനുകളിൽ അധിക ല​ഗേജുകൾ കൊണ്ടുപോകാൻ കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ തന്നെ യാത്രക്കാർക്ക് അധിക ലഗേജുകളുണ്ടെങ്കിൽ അത് ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ റെയിൽവേ ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് തുടക്കമിടുകയും ചെയ്തു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി നാളെ (ജൂലൈ 31) മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം.

യാത്രയുടെ വിവരങ്ങൾ പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ തുടങ്ങിയവ നൽകി ലഗേജിന്റെ വിവരങ്ങൾ ഈ സൈറ്റിലൂടെ രേഖപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ചരക്കുകൂലി നിങ്ങൾക്ക് അറിയാൻ സാധിക്കും. അതിന് ശേഷം ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത്, യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ലഗേജ് എത്തിച്ച് ഭാരം തിട്ടപ്പെടുത്തി തുക ഉറപ്പാക്കണം. തുക അടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ ഓഫീസിൽ നിന്ന് രസീത് ലഭിക്കും.

ALSO READ: ഡ്രൈവറില്ലാ മെട്രോ ഉടൻ? പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി വിജയ്

ഈ രസീത് കൈവശം സൂക്ഷിക്കണം, കാരണം ലക്ഷ്യസ്ഥാനത്ത് ലഗേജ് കൈപ്പറ്റാൻ ഈ രസീത് ആവശ്യമാണ്. കൂടാതെ യാത്രക്കാർക്ക് തങ്ങളുടെ ലഗേജ് എവിടെയെത്തി എന്ന് അറിയുന്നതിന് ‘ട്രാക്ക് ആൻ്റ് ട്രെയ്‌സ്’ (Track And Trace) സേവനം വഴി തത്സമയം നിരീക്ഷിക്കുകയും ചെയ്യാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ എസ്‌എംഎസ് അറിയിപ്പും നിങ്ങൾക്ക് ലഭിക്കും. വിവിധ ക്ലാസുകളിലെ ലഗേജ് പരിധികൾ യാത്രക്കാർക്ക് സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ലഗേജിന്റെ അളവും അധിക തുക നൽകി കൊണ്ടുപോകാൻ കഴിയുന്ന പരമാവധി പരിധിയും റെയിൽവേ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ചരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ

സെക്കൻഡ് ക്ലാസ് (ജനറൽ) കോച്ചിലെ യാത്രക്കാർക്ക് 35 കിലോഗ്രാം വരെയാണ് സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുള്ളത്. 70 കിലോഗ്രാം വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസ് യാത്രക്കാരാണെങ്കിൽ അവർക്ക് 40 കിലോഗ്രാം വരെ സൗജന്യമായും 80 കിലോഗ്രാം വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാവുന്നതാണ്. എസി 3-ടയർ / എസി ചെയർ കാർ കോച്ചിലെ യാത്രക്കാർക്കും 40 കിലോഗ്രാം വരെ സൗജന്യമായും 40 കിലോഗ്രാം വരെ അധിക തുക നൽകിയും കൊണ്ടുപോകാം. എസി കോച്ചുകളിൽ അധിക ലഗേജ് അനുവദനീയമല്ല. ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാർക്ക് 70 കിലോഗ്രാമാണ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുക. 150 കിലോഗ്രാം വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.

ബുക്ക് ചെയ്യേണ്ട രീതി

  • യാത്രക്കാർ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പാഴ്‌സൽ പോർട്ടലായ www.parcel.indianrail.gov.in സന്ദർശിക്കുക.
  • പോർട്ടലിൽ നിങ്ങൾ പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ നമ്പർ, ലഗേജിന്റെ അളവുകൾ എന്നിവ നൽകുക.
  • വിവരങ്ങൾ നൽകിക്കഴിയുമ്പോൾ സിസ്റ്റം സ്വയം കണക്കാക്കുന്ന ഏകദേശ ചരക്കുകൂലി സ്ക്രീനിൽ കാണാം. ഈ ഓൺലൈൻ അപേക്ഷയുടെ ഒരു പ്രിന്റൗട്ട് എടുക്കുക.
  • യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാഴ്‌സൽ ഓഫീസിൽ അപേക്ഷയുടെ പ്രിന്റൗട്ടും ലഗേജും നൽകുക. അവിടെ വച്ച് ലഗേജിന്റെ അന്തിമ തൂക്കവും നിരക്കും സ്ഥിരീകരിക്കും.
  • നിർദ്ദിഷ്ട തുക നൽകിയ ശേഷം ലഭിക്കുന്ന രസീത് സൂക്ഷിച്ചു വയ്ക്കുക.

English Summary:

Railways is launching an online facility on July 31 to let passengers declare and book extra baggage when reserving tickets, bypassing lengthy queues at railway stations.

Follow Us