AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Inauguration: ‘ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നു’; ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi Congratulates donald Trump: ഇരു രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പറഞ്ഞാണ് മോദി ആശംസകൾ നേർന്നത്.

Donald Trump Inauguration: ‘ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നു’; ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Pm Modi Congratulates TrumpImage Credit source: PTI
Sarika KP
Sarika KP | Updated On: 20 Jan 2025 | 11:26 PM

അമേരിക്കയുടെ 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് അഭിന്ദനം നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പറഞ്ഞാണ് മോദി അഭിന്ദനം നേർന്നത്. സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. എല്ലാവിധ ആശംസകളും നേരുന്നുവെന്നും മോദി എക്സിൽ കുറിച്ചു.

 

അതേസമയം അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിലായിരുന്നു സത്യപ്രതി‍ജ്‍ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോ​ഗിച്ച ബൈബിളും തന്റെ അമ്മ സമ്മാനിച്ച ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചെയ്തു.

Also Read: ക്യാപിറ്റല്‍ മന്ദിരത്തില്‍ റിപ്പബ്ലിക്കന്‍ കാറ്റ് വീശി; രാജകീയ തിരിച്ചുവരവില്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റ് ഡൊണാള്‍ഡ് ട്രംപ്‌

സത്യപ്രതിഞ്ജ ചടങ്ങിൽ നേരിട്ടെത്തിയില്ലെങ്കിലും ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ത് കൈമാറിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് കത്ത് നൽകിയത്. മുൻ പ്രസിഡന്റ് ജോ ബൈഡന്‍, മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി , മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ തുടങ്ങിയവരും, ഹിലരി ക്ലിന്റണ്‍, ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ടിം കുക്ക്, സാം ആള്‍ട്ട്മാന്‍, സുന്ദര്‍ പിച്ചൈ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഇതോടെ തുടർച്ചയായി അല്ലാതെ രണ്ടു തവണ അമേരിക്കൻ പ്രസിഡന്റാകുന്ന രണ്ടാമത്തെയാളായി ട്രംപ് മാറി. ആദ്യം 2016-ലായിരുന്നു പ്രസിഡന്റായി ചുമതലയേറ്റത്. 1885ലും 1893ലും അധികാരത്തിലിരുന്ന ഗ്രോവന്‍ ക്ലീവ്ലാന്‍ഡായിരുന്നു മുന്‍പ് ഈ റെക്കോര്‍ഡിന് ഉടമ. 2026-ൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് ട്രംപ് അധികാരത്തിലെത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായത്.