PM Modi Swearing-in Ceremony 2024: സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ

PM Modi Swearing-in Ceremony 2024: പാർട്ടിയുടെ ന്യൂനപക്ഷമാണ് ജോർജ് കുര്യൻ. ഇരുവരുടെയും വകുപ്പുകൾ ഏതാകുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.

PM Modi Swearing-in Ceremony 2024: സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും.

Published: 

09 Jun 2024 | 02:50 PM

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും. മൂന്നാം നരേന്ദ്ര മോദി മന്തിസഭയിൽ സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ. ബിജെപി ദേശീയ നേതാക്കള്‍ ജോർജ് കുര്യനുമായി ചർച്ച നടത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.

പാർട്ടിയുടെ ന്യൂനപക്ഷമാണ് ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. സുരേഷ് ​ഗോപിക്ക് ഒപ്പം അദ്ദേഹവും സത്യപ്രതി‍ജ്ഞ ചെയ്യും. ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ് ജോർജ് കുര്യൻ. രാവിലെയാണ് സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് സ്ഥിരീകരണം ഉണ്ടായത്. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ALSO READ: മോദിയുടെ ഫോൺ കോളെത്തി; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, ഡൽഹിയിലേക്ക് തിരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. ”അദ്ദേഹം (മോദി) തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു ” എന്നായിരുന്നു വിമാനത്താവശത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

എന്നാൽ ഇരുവരുടെയും വകുപ്പുകൾ ഏതാകുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയാണ്. അതിനാൽ പ്രധാനപ്പെട്ട വകുപ്പ് തന്നെ സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ല.

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളസർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. വൈകുന്നേരം 7.15ന് രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ