AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Narendra Modi: ഇന്ത്യ എന്നും നിലകൊള്ളുന്നത് ലോകസമാധാനത്തിനായി; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി

PM Narendra Modi: ഇറാൻ ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ പശ്ചിമേഷ്യയിൽ സമാധാനം പുലരണം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു....

PM Narendra Modi: ഇന്ത്യ എന്നും നിലകൊള്ളുന്നത് ലോകസമാധാനത്തിനായി; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി
Narendra Modi (1)
Ashli C
Ashli C | Published: 02 Mar 2026 | 02:45 PM

ഇന്ത്യ എക്കാലത്തും ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യൻ രാജ്യങ്ങളെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ പശ്ചിമേഷ്യയിൽ സമാധാനം പുലരണം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കാനഡ ചർച്ചയിൽ വിവിധ ധാരണ പത്രങ്ങൾ ഈ രാജ്യങ്ങളും കൈമാറി. അപൂർവ ധാതു സഹകരണം, പുനരുപയോഗ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, സാംസ്കാരിക സഹകരണം.

അതേസമയം ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റു. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കാലിന് പരിക്ക് പറ്റിക്കു പറ്റിയ അദ്ദേഹം നിലവിൽ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

കൂടാതെ ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്. കപ്പലിന്റെ ക്യാപ്ഷൻ ആയിരുന്ന ബിഹാർ സ്വദേശി ആശിഷ് കുമാർ രാജസ്ഥാൻ സ്വദേശി ദിലീപ് സിംഗ എന്നിവരെയാണ് കപ്പലിൽ നിന്നും കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമയിക്കുകയാണെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവരം.

Follow Us