5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: അധ്യാപക യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്കിടെ പ്രസവവേദന; പെൺകുഞ്ഞിന് ജന്മം നൽകി യുവതി

Pregnant Woman Writing REET Exam Goes in to Labour: യുവതിക്ക് പ്രസവവേദന ആരംഭിച്ചതും പരീക്ഷ കേന്ദ്രത്തിന്‍റെ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ശേഷം ഉടൻ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Viral News: അധ്യാപക യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്കിടെ  പ്രസവവേദന; പെൺകുഞ്ഞിന് ജന്മം നൽകി യുവതി
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 01 Mar 2025 15:22 PM

ടോങ്ക് (രാജസ്ഥാൻ): അധ്യാപക യോഗ്യത നിര്‍ണയ പരീക്ഷയ്ക്കിടെ ഉദ്യോഗാർത്ഥികളിൽ ഒരാൾക്ക് പ്രസവ വേദന. യുവതിയെ ഉടന്‍ തന്നെ അധികൃതര്‍ അടുത്തുള്ള ആശുപത്രിയിലെത്തിലേക്ക് എത്തിച്ചു. അല്‍പ്പസമയത്തിനകം യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ആണ് സംഭവം നടന്നത്.

പരീക്ഷ ആരംഭിച്ച് കുറച്ച് നേരത്തിനുള്ളിൽ തന്നെ പ്രിയങ്ക ചൗധരി എന്ന യുവതിക്ക് പ്രസവവേദന തുടങ്ങി. ടോങ്ക് ജില്ലയിലെ മല്‍പ്പുരയിലുള്ള ബാഗ്‌ദി സ്വദേശിയാണ് പ്രിയങ്ക. യുവതിക്ക് പ്രസവവേദന ആരംഭിച്ചതും പരീക്ഷ കേന്ദ്രത്തിന്‍റെ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ശേഷം ഉടൻ തന്നെ ഇവരെ സാദത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

പരീക്ഷ എഴുതാൻ വേണ്ടി വന്നതാണെന്നും, ഇവിടെ വെച്ച് മകൾ പിറക്കുമെന്ന് തങ്ങൾ കരുതിയിരുന്നേയില്ല എന്നും പ്രിയങ്ക ചൗധരിയുടെ ഭർത്താവ് ജീത്‌റാം ചൗധരി പറഞ്ഞു. ഇതൊരു ഭാഗ്യ സൂചനയായാണ് കരുതുന്നതെന്നും ലക്ഷ്‌മി ദേവി ഞങ്ങളുടെ വീട്ടിലേക്ക് കടന്ന് വന്നിരിക്കുന്നുവെന്നും ജീത്‌റാം കൂട്ടിച്ചേർത്തു. അതേസമയം, പരീക്ഷയ്ക്കിടെ വേദന വന്നതുകൊണ്ട് പ്രിയങ്കയ്ക്ക് പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചില്ല. അതിൽ പ്രിയങ്കയ്ക്ക് വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘സ്കൂളിൽ പോകേണ്ട , പുസ്തകങ്ങളില്ല, പരീക്ഷയില്ല! പകരം യാത്രകൾ, കളികൾ’; മക്കൾക്ക് വേറിട്ട പഠനരീതിയുമായി ഒരു കുടുംബം

അതേസമയം, ഇത്തവണ അധ്യാപക യോഗ്യത നിർണയ പരീക്ഷയായ രാജസ്ഥാൻ എലിജിബിലിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേർസ് (റീറ്റ്) പരീക്ഷയ്ക്ക് 14 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി 27, 28 തീയതികളിലായി രാജസ്ഥാനിലെ 1,731 കേന്ദ്രങ്ങളിൽ വെച്ചാണ് പരീക്ഷ നടന്നത്. റീറ്റ് രണ്ടു ലെവൽ പരീക്ഷകളാണ് സംഘടിപ്പിക്കുന്നത്. ഒന്നാം ലെവൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലേക്കുള്ള അധ്യാപകർക്ക് വേണ്ടിയും രണ്ടാം ലെവൽ ആറുമുതൽ എട്ട് വരെ ക്ലാസുകളിലേക്കുള്ള അധ്യാപകരുടെ നിയമനത്തിന് വേണ്ടിയുമാണ്.