AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മലങ്കര സഭാതർക്കത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; പാത്രിയർക്കീസ് ബാവയുമായി ഇന്ന് ചർച്ച

ട്വന്റി-20 പ്രസിഡന്റ് സാബു എം ജേക്കബ് മുൻകൈയെടുത്തുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് എത്തി അദ്ദേഹം

മലങ്കര സഭാതർക്കത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; പാത്രിയർക്കീസ് ബാവയുമായി ഇന്ന് ചർച്ച
Narendra ModiImage Credit source: Tv9 Network
Ashli C
Ashli C | Published: 27 Feb 2026 | 11:42 AM

യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ ബാവ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാത്തോലിക്കാ ബാവയും പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്ക് വേണ്ടി പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ സന്ദർശനം മാറ്റി വെച്ചാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിൽ എത്തുന്നത്.

എന്നാൽ ഓർത്തഡോക്സ് സഭ ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്നാണ് സൂചന. തങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ബന്ധപ്പെട്ടില്ല എന്നാണ് സഭാ അധികൃതരുടെ പ്രതികരണം. ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് 100 വർഷത്തിലേറെ നീണ്ട മലങ്കര സഭക്കത്തിൽ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ നിർണായകമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ട്വന്റി-20 പ്രസിഡന്റ് സാബു എം ജേക്കബ് മുൻകൈയെടുത്തുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് എത്തി അദ്ദേഹം മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവയുമായി ചർച്ച നടത്തിയിരുന്നു. കൂടാതെ കേന്ദ്രസർക്കാറിന്റെ ഇടപെടൽ സംബന്ധിച്ച് കഴിഞ്ഞദിവസം ചേർന്ന യാക്കോബായ സഭ വർക്കിംഗ് കമ്മിറ്റിയും ചർച്ച ചെയ്തിരുന്നതാണ്.

Follow Us