PM Modi: കാശിയിലെ സ്ത്രീകളുമായി സംവാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Modi Interaction With Women Of Kashi: തൊഴിൽമേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് വൻ ഉത്തേജനം നൽകുന്ന ആശയവിനമയമായിരുന്നു ഇത്. പ്രമുഖ ടെക്സ്റ്റൈൽ കമ്പനിയായ അരവിന്ദ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മിർസാമുറാദിൽ 150 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ഗാർമെന്റ് നിർമ്മാണ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

PM Modi Interaction With Women Of Kashi
ന്യൂഡൽഹി: വാരണാസിയിലെ മിർസാമുറാദിൽ പ്രവർത്തനം ആരംഭിച്ച അരവിന്ദ് ലിമിറ്റഡിന്റെ പുതിയ വസ്ത്ര നിർമ്മാണ യൂണിറ്റിൽ പരിശീലനം നേടിയ 300 വനിതാ തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആശയവിനിമയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൊഴിൽമേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് വൻ ഉത്തേജനം നൽകുന്ന ആശയവിനമയമായിരുന്നു ഇത്. പ്രമുഖ ടെക്സ്റ്റൈൽ കമ്പനിയായ അരവിന്ദ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മിർസാമുറാദിൽ 150 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ഗാർമെന്റ് നിർമ്മാണ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രദേശവാസികളായ ആയിരത്തിലധികം സ്ത്രീകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാകും. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 300 വനിതകളുമായിട്ടാണ് പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചത്. വാരണാസിയിലെ അരവിന്ദ് ലിമിറ്റഡിന്റെ വസ്ത്ര നിർമ്മാണ യൂണിറ്റിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന്, അത് സ്ത്രീ ശാക്തീകരണത്തിന് നൽകുന്ന വലിയ ഉത്തേജനമാണ്, എന്ന് സന്ദർശന ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ALSO READ: രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
വാരണാസിയിൽ ഇത്തരമൊരു വൻകിട സംരംഭം കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് കൃതജ്ഞത അറിയിച്ച സ്ത്രീകൾ, തങ്ങളുടെ തൊഴിൽ പരിചയങ്ങളും ഭാവി ലക്ഷ്യങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു. തങ്ങളുടെ നാടായ വാരണാസിയിൽ ഇത്രയും വലിയൊരു വസ്ത്ര നിർമ്മാണ യൂണിറ്റ് യാഥാർത്ഥ്യമാക്കിയതിനും സ്വയംപര്യാപ്തതയ്ക്ക് അവസരമൊരുക്കിയതിനും സ്ത്രീകൾ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അരവിന്ദ് ലിമിറ്റഡിൽ നിർമ്മിച്ച ഖാദി വസ്ത്രങ്ങളുടെയും മറ്റ് ഗാർമെന്റ് ഉൽപ്പന്നങ്ങളുടെയും പ്രത്യേക പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും, അവയുടെ നിർമ്മാണ സാങ്കേതികവിദ്യകളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
തൊഴിലാളികളുടെ പേരും ചുമതലകളും ഭാവി ലക്ഷ്യങ്ങളും മോദി വ്യക്തിപരമായി ചോദിച്ചറിഞ്ഞു. ജോലിസ്ഥലത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജോലിയിലെ അനുഭവങ്ങളെക്കുറിച്ചും സ്ത്രീകൾ പ്രധാനമന്ത്രിയുമായി ഈ അവസരത്തിൽ സംസാരിച്ചു. വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ തന്നെ പ്രധാനമന്ത്രി ചടങ്ങിലേക്ക് എത്തുകയായിരുന്നു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി.
പ്രധാനമന്ത്രിക്ക് സ്വാഗതമരുളിക്കൊണ്ട് സംസാരിച്ച അരവിന്ദ് ലിമിറ്റഡ് ചെയർപേഴ്സൺ സഞ്ജയ് ലാൽഭായ്, സംരംഭം കാശിക്കും ഗ്രൂപ്പിനും അഭിമാന നിമിഷമാണെന്ന് എടുത്തുപറഞ്ഞു. സാമ്പത്തിക വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ 130 വർഷമായി കമ്പനി നടത്തുന്ന നിരന്തര നിക്ഷേപങ്ങളെക്കുറിച്ചും സഞ്ജയ് ലാൽഭായ് ചടങ്ങിനിടെ വിശദീകരിച്ചു.
English Summary:
Prime Minister Narendra Modi on Sunday termed Arvind Limited’s new garment manufacturing facility in Mirzamurad a boost to women’s empowerment after interacting with 300 trained women workers at the plant.