AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Special train services : മലയാളി യാത്രക്കാർക്ക് സന്തോഷ വാർത്ത, സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി, സമയക്രമം ഇതാ

Railways Announce Extension of Special Trains : ഡിസംബർ മാസത്തോടെ അവസാനിക്കേണ്ടിയിരുന്ന പല സ്പെഷ്യൽ സർവീസുകളും യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് വരും മാസങ്ങളിലേക്കും തുടരാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

Special train services : മലയാളി യാത്രക്കാർക്ക് സന്തോഷ വാർത്ത, സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി, സമയക്രമം ഇതാ
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Aswathy Balachandran
Aswathy Balachandran | Published: 03 Jan 2026 | 12:44 PM

തിരുവനന്തപുരം: കേരളത്തിലേക്കുള്ള പ്രധാന പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടിക്കൊണ്ട് റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് മറുനാടൻ മലയാളികൾക്കും സംസ്ഥാനത്തെ സ്ഥിരം യാത്രക്കാർക്കും വലിയ ആശ്വാസമാകുന്നു. ഡിസംബർ മാസത്തോടെ അവസാനിക്കേണ്ടിയിരുന്ന പല സ്പെഷ്യൽ സർവീസുകളും യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് വരും മാസങ്ങളിലേക്കും തുടരാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

പ്രധാനമായും കർണാടകയിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഹുബ്ബള്ളി – കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ ട്രെയിൻ (07313/14) വരാനിരിക്കുന്ന ജനുവരി 26 വരെ സർവീസ് നടത്തും. ഇതിനുപുറമെ ബെംഗളൂരു എസ്.എം.വി.ടി സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള വിവിധ സർവീസുകളുടെ കാലാവധിയും റെയിൽവേ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 06523/24 നമ്പർ ട്രെയിൻ ജനുവരി 27 വരെയും, 06547/48 നമ്പർ ട്രെയിൻ ജനുവരി 30 വരെയും ലഭ്യമാകും.

Also read – മലയാളികളുടെ ചീട്ട് കീറുന്നു? ഹൈവേ വികസനം വെള്ളം കുടിപ്പിച്ചേക്കും

ഏറ്റവും ഒടുവിലായി 06555/56 നമ്പർ ട്രെയിൻ ഫെബ്രുവരി 2 വരെ സർവീസ് തുടരുമെന്നും റെയിൽവേ വ്യക്തമാക്കി. ഈ തീരുമാനത്തിലൂടെ ക്രിസ്മസ്-പുതുവത്സര അവധി കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നവർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ സാധിക്കും.

കൂടാതെ ഗുജറാത്ത് ഭാഗത്തുനിന്നുള്ള മലയാളി യാത്രക്കാരുടെ സൗകര്യാർത്ഥം വഡോദര – കോട്ടയം ക്രിസ്മസ് സ്പെഷ്യൽ സർവീസുകളും (09124/23) റെയിൽവേ പ്രഖ്യാപിച്ചു. 2026 ജനുവരി 3, 10 തീയതികളായ ശനിയാഴ്ചകളിൽ രാവിലെ ഒൻപതേ അഞ്ചിന് വഡോദരയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ അടുത്ത ദിവസം രാത്രി ഏഴു മണിയോടെ കോട്ടയത്ത് എത്തും.

ഈ ട്രെയിനിന്റെ മടക്കയാത്ര ജനുവരി 4, 11 തീയതികളിൽ രാത്രി ഒൻപതിന് കോട്ടയത്ത് നിന്ന് ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ വഡോദരയിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊങ്കൺ പാതയിലൂടെയുള്ള ഈ സർവീസ് മലബാർ മേഖലയിലുള്ള യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും. ഐ.ആർ.സി.ടി.സി വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഈ സർവീസുകളിലേക്കുള്ള മുൻകൂർ ബുക്കിംഗ് ഇപ്പോൾ ലഭ്യമാണ്.