AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Odisha Student Assault by Teachers: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ച് അധ്യാപകർ ചേർന്ന് കൂട്ടലാൽസംഗം ചെയ്തു

Odisha Student Assault by Teachers: വളരെ കാലമായി അധ്യാപകർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നു കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു....

Odisha Student Assault by Teachers: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ച് അധ്യാപകർ ചേർന്ന് കൂട്ടലാൽസംഗം ചെയ്തു
Odish Student Sexual AssaultImage Credit source: Tv9 Network
Ashli C
Ashli C | Published: 22 Feb 2026 | 09:09 AM

ഒഡീഷ: കേന്ദ്രപ്പാറ ജില്ലയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒരു സ്വകാര്യ സ്കൂളിലെ അഞ്ച് അധ്യാപകരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 13 വയസ്സുകാരിയായ വിദ്യാർത്ഥിയുടെ പിതാവും ജില്ലാ ശിശുക്ഷേമ സമിതിയും രാജ്കണിക പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം വളരെ കാലമായി അധ്യാപകർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നു കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു തുടർന്ന് കമ്മറ്റി ആദ്യം ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഫെബ്രുവരി 18നാണ് പരാതി ലഭിച്ചത്. രണ്ടുദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് നിയമനടപടികൾ സ്വീകരിച്ചത്. കൂടാതെ ആരോപണത്തിൽ പ്രത്യേക അന്വേഷണം നടത്തുവാനും ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് പാനൽ നിർദേശിച്ചതായും റിപ്പോർട്ട്‌.

കുട്ടിയുടെ മാതാപിതാക്കളുടേയും ജില്ലാ ശിശുക്ഷേമ വകുപ്പും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നിയമപരമായ വ്യവസ്ഥകൾക്കനുസൃതമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെയും ഇരയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരുന്നുവെന്ന് രാജ്കണിക പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് സഞ്ജയ് മല്ലിക് പറഞ്ഞു.കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബിജെഡി കേന്ദ്രപാറ എസ്പിക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.

Follow Us