AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇൻ്റർനെറ്റിന് പറഞ്ഞ വേഗതയില്ല, നൽകിയ ഉറപ്പും പാലിച്ചില്ല; റിലയൻസ് ജിയോ 19,700 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്യൂമർ കോടതി

Jio user wins legal battle: Consumer court orders Reliance Jio to pay ₹19,700 over internet service failure: കണക്ഷൻ എടുത്ത് വെറും 18 ദിവസത്തിനുള്ളിൽ തന്നെ 'ഡാറ്റ പരിധി കഴിഞ്ഞു' എന്ന സന്ദേശം അദ്ദേഹത്തിന് ലഭിക്കാൻ തുടങ്ങി. കൂടുതൽ ഡാറ്റ വേണമെങ്കിൽ അധിക പണം നൽകണമെന്ന കമ്പനിയുടെ നിലപാട്, മാറി ചിന്തിക്കാൻ സുശീൽ കുമാറിനെ പ്രേരിപ്പിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത സേവനമല്ല തനിക്ക് ലഭിച്ചതെന്നും വേഗത വളരെ കുറവാണെന്നും കാണിച്ച് അദ്ദേഹം ഏപ്രിൽ മാസം കണക്ഷൻ വിച്ഛേദിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകി.

ഇൻ്റർനെറ്റിന് പറഞ്ഞ വേഗതയില്ല, നൽകിയ ഉറപ്പും പാലിച്ചില്ല; റിലയൻസ് ജിയോ 19,700 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്യൂമർ കോടതി
പ്രതീകാത്മക ചിത്രംImage Credit source: Pavlo Gonchar/SOPA Images/LightRocket via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 12 Jun 2026 | 06:26 PM

ചണ്ഡീഗഡ്: ഉപഭോക്താക്കൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ എത്ര വലിയ കമ്പനിയാണെങ്കിലും നിയമ നടപടി നേരിടേണ്ടി വരും എന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉപഭോക്താവിന് 19,700 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചിരിക്കുകയാണ് ചണ്ഡീഗഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു എന്നും, റിഫണ്ടുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നും കാട്ടി സുശീൽ കുമാർ അഗർവാൾ എന്ന ഉപഭോക്താവ് നൽകിയ പരാതിയിലാണ് നടപടി. സേവനത്തിനായി കമ്പനി ഇടാക്കിയ തുക പലിശ സഹിത തിരികെ നൽക്കാനും, ഉപഭോക്താവ് നേരിട്ട ബുദ്ധിമുട്ടിന് നഷ്ടപരിഹാരം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. റിലയൻസ് ജിയോ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കമ്മീഷൻ്റെ നിർണ്ണായക വിധി.

2024 മാർച്ചിലാണ് സുശീൽ കുമാർ തൻ്റെ വീട്ടിൽ ജിയോ ഇൻ്റർനെറ്റ് കണക്ഷൻ സ്ഥാപിക്കുന്നത്. ഒരു വർഷത്തെ പ്ലാനിലേക്കായി 12,729 രൂപ അദ്ദേഹം മുൻകൂറായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ കണക്ഷൻ സ്ഥാപിച്ച ശേഷമാണ് ഇത് ഒപ്റ്റിക്കൽ ഫൈബർ കണക്ഷനല്ല എന്ന് തിരിച്ചറിയുന്നത്. എന്നാൽ ഇത് കമ്പനിയെ അറിയിച്ചപ്പോൾ. ഒപ്റ്റിക്കൽ ഫൈബർ കണക്ഷന് സമാനമായ രീതിയിലാണ് ഇതും പ്രവർത്തിക്കുകയെന്നും അൺലിമിറ്റഡ് ഡേറ്റ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചതായി സുശീൽ കുമാർ പറയുന്നു.

എന്നാൽ കണക്ഷൻ എടുത്ത് വെറും 18 ദിവസത്തിനുള്ളിൽ തന്നെ ‘ഡാറ്റ പരിധി കഴിഞ്ഞു’ എന്ന സന്ദേശം അദ്ദേഹത്തിന് ലഭിക്കാൻ തുടങ്ങി. കൂടുതൽ ഡാറ്റ വേണമെങ്കിൽ അധിക പണം നൽകണമെന്ന കമ്പനിയുടെ നിലപാട്, മാറി ചിന്തിക്കാൻ സുശീൽ കുമാറിനെ പ്രേരിപ്പിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത സേവനമല്ല തനിക്ക് ലഭിച്ചതെന്നും വേഗത വളരെ കുറവാണെന്നും കാണിച്ച് അദ്ദേഹം ഏപ്രിൽ മാസം കണക്ഷൻ വിച്ഛേദിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകി. നേരത്തെ ഉറപ്പു നൽകിയിരുന്നത് പോലെ പണം തിരികെ നൽകാനും ആവശ്യപ്പെട്ടു.

Also Read: സന്തോഷത്തോടെ കടന്ന് വന്നാട്ടെ! 51 രൂപയുടെ പുത്തൻ ഓഫറുമായി BSNL; ഫ്രീ സിം, ദിവസം 2GB ഡാറ്റ…

എന്നാൽ വീട്ടിൽ സ്ഥാപിച്ചിരുന്ന ഉപകരണം തിരികെ വാങ്ങിയ ശേഷം പണം റീഫണ്ട് ചെയ്യാമെന്ന് ഇ-മെയിൽ വഴി കമ്പനി ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുക നൽകിയില്ല. ഇതോടെയാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി കോടതി കണ്ടെത്തി. ജില്ലാ കോടതി നേരത്തെ പുറപ്പെടുവിച്ച വിധി സംസ്ഥാന കമ്മീഷനും ശരിവെക്കുകയായിരുന്നു.
ഉപഭോക്താവിൻ നിന്നും മുൻകൂറായി വാങ്ങിയ 12,729 രൂപ മുഴുവനായി തിരികെ നൽകണം. ഈ തുകയ്ക്ക് 2024 മാർച്ച് 13 മുതൽ തുക കൈമാറുന്നത് വരെ 9 ശതമാനം വാർഷിക പലിശയും നൽകണം. ഇതുകൂടാതെ കോടതി ചിലവ് ഉൾപ്പടെ നഷ്ടപരിഹാരമായി. 7,000 രൂപ അധികമായി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇതോടെ പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ ഏകദേശം 19,700 രൂപയോളം ജിയോ പരാതിക്കാരന് നൽകേണ്ടി വരും.

English Summary

The Chandigarh Consumer Commission ordered Reliance Jio to pay nearly ₹19,700 to a subscriber for failing to provide promised internet speeds and stalling a refund. The telecom giant must return the upfront ₹12,729 annual fee with 9% interest, plus ₹7,000 for mental agony and legal costs.

Follow Us