Service charges: എന്തിന് സർവ്വീസ് ചാർജ് ഈടാക്കണം… എംആർപിക്ക് മുകളിൽ വില വേണ്ട – ഡൽഹി ഹൈക്കോടതി

Restaurant Service Charge issue: സര്‍വീസ് ചാര്‍ജ് ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് നല്‍കേണ്ട ഒന്നാണ്, നിര്‍ബന്ധിതമായി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു.

Service charges: എന്തിന് സർവ്വീസ് ചാർജ് ഈടാക്കണം... എംആർപിക്ക് മുകളിൽ വില വേണ്ട - ഡൽഹി ഹൈക്കോടതി

Hotel Food

Updated On: 

24 Aug 2025 | 09:15 AM

ന്യൂഡല്‍ഹി: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനു ശേഷം ഭക്ഷണത്തിന്റെ ഇരട്ടി തുക ബില്ലില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടോ… സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഹോട്ടലുകള്‍ പിന്തുടരുന്ന ഈ കൊള്ളയ്ക്ക് പരിഹാരം കണ്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതി. നിര്‍ബന്ധിത സര്‍വീസ് ചാര്‍ജ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ചത്.

റസ്റ്റോറന്റ് ആന്‍ഡ് ഹോട്ടല്‍ അസോസിയേഷനുകള്‍ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കവെയാണ് എം ആര്‍ പി ക്ക് മുകളില്‍ ഒരു സാധനവും വില്‍ക്കാന്‍ പാടില്ല എന്ന് കോടതി നിരീക്ഷിച്ചത്.

ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ജസ്റ്റ് തുഷാര്‍ റാവു ഗഡേല എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഈ നിര്‍ണായക വിധിക്ക് പിന്നില്‍. എംആര്‍പിക്ക് മുകളില്‍ വിലയിടാക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും എന്നും സാധനങ്ങള്‍ക്ക് പുറമേ സര്‍വീസിനും ചാര്‍ജ് നല്‍കണം എന്നത് ശരിയാണോ എന്നും കോടതി ചോദിച്ചു.

നിങ്ങളുടെ ഉപഭോക്താവില്‍ നിന്ന് ഭക്ഷണത്തിനുള്ള വില, സര്‍വീസ് തുക, നല്ല അന്തരീക്ഷത്തിനുള്ള തുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി പണം ഈടാക്കണമെങ്കില്‍ അത് മെനുവിലൂടെ വ്യക്തമാക്കി കൂടെ എന്നും കോടതി ചോദിച്ചു. അതായത് 20 രൂപയുടെ വെള്ളത്തിന് 100 രൂപ എന്ന് രേഖപ്പെടുത്തുമ്പോള്‍ അതില്‍ 80 രൂപ നല്ല അന്തരീക്ഷത്തിനും അനുഭവത്തിനും ആണെന്ന് വ്യക്തമാക്കണമെന്ന് അര്‍ത്ഥം.

സര്‍വീസ് ചാര്‍ജ് ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് നല്‍കേണ്ട ഒന്നാണ്, നിര്‍ബന്ധിതമായി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരായി അസോസിയേഷനുകള്‍ അപ്പില്‍ നല്‍കിയിരിക്കുന്നതില്‍ സെപ്റ്റംബര്‍ 22ന് വീണ്ടും വാദങ്ങള്‍ക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ