AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

V Muraleedharan: തുലാഭാര ത്രാസ് പൊട്ടിവീണു, വി.മുരളീധരന് പരിക്ക്

V Muraleedharan MLA Injured in Thulabharam Accident: അപകടത്തെത്തുടർന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ക്ഷേത്രത്തിലെ പ്രധാന ദേവിക്കു മുന്നിൽ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയർപൊട്ടിയത്. ത്രാസ് താഴേക്കു പതിച്ച് അദ്ദേഹത്തിന്റെ വലതുകാലിൽ സാരമായ ചതവേൽക്കുകയായിരുന്നു. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്.

V Muraleedharan: തുലാഭാര ത്രാസ് പൊട്ടിവീണു, വി.മുരളീധരന് പരിക്ക്
വി മുരളീധരൻImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 30 Jul 2026 | 07:28 AM

തിരുവനന്തപുരം: തുലാഭാരച്ചടങ്ങിനിടെ ത്രാസ് പൊട്ടി വീണ് വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്. വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടെയാണ് അപകടം. വലതുകാലിന് ചതവു പറ്റി. അപകടത്തെത്തുടർന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയിൽ കാലിനു പൊട്ടലുകൾ ഇല്ലെന്നും ചതവ് മാത്രമാണുണ്ടായതെന്നും തെളിഞ്ഞു.

ബുധനാഴ്ച രാത്രി എട്ടരയോടെ, വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടെയാണ് ത്രാസ് പൊട്ടി വീണത്. ക്ഷേത്രത്തിലെ പ്രധാന ദേവിക്കു മുന്നിൽ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയർപൊട്ടിയത്. ത്രാസ് താഴേക്കു പതിച്ച് അദ്ദേഹത്തിന്റെ വലതുകാലിൽ സാരമായ ചതവേൽക്കുകയായിരുന്നു. മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കുശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്.

ALSO READ: കേരളത്തിലിന്ന് അതിശക്തമായ മഴയെത്തും; മൂന്ന് ജില്ലക്കാര്‍ ഓറഞ്ച് അലര്‍ട്ടില്‍, പേമാരിയൊഴിഞ്ഞ് തെക്കന്‍ കേരളം

വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി; ചതിച്ചത് ​ബൈക്ക് അ‌പകടം

മലപ്പുറത്തു നിന്ന് കാണാതായ യൂടൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി. മേഘാലയയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്ത്യ -ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയയിലാണ് ദിൽഷാദ്.

Yatra Today എന്ന തന്റെ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോകളാണ് ദിൽഷാദിനെ മലയാളികൾക്കിടയിൽ പരിചിതനാക്കിയത്. ജൂലൈ 6-ന് ദിൽഷാദ് പുതിയ യാത്രാ വ്ലോഗുകൾക്കായി വീട്ടിൽ നിന്നും യാത്ര തിരിച്ചിരുന്നു. എന്നാൽ ജൂലൈ 22 -ന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയും ഇൻസ്റ്റാഗ്രാമിൽ ദുരൂഹമായ സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. ” Quite, I am quit ” എന്നായിരുന്നു ആ പോസ്റ്റ്.

22 -ാം തീയതി വരെ ദിൽഷാദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അഞ്ചു ദിവസമായി ഇയാളെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ട ദിൽഷാദ് കൊൽക്കത്തയിലെത്തി ‘ കൊൽക്കത്ത നഗരത്തിന്റെ പിന്നാമ്പുറ കഥകൾ’ പേരിൽ സോഷ്യൽ മീഡിയയിൽ വ്ലോഗ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അസം ഒഡീഷ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിരിക്കാം എന്ന് ചില നിഗമനങ്ങൾ വന്നിരുന്നു. അ‌സമിൽ പ്രളയം നടക്കുന്ന പശ്ചാത്തലത്തിൽ അ‌ദ്ദേഹം അ‌വിടെ കുടുങ്ങിയിരിക്കാം എന്ന നിലയ്ക്കുള്ള ചില വാദങ്ങളും ഉയർന്നിരുന്നു. ദിൽഷാദിന്റെ സുഹൃത്തും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഷിഹാബ് ചോറ്റൂര്‍ ആണ് ദിൽഷാദിനെ കണ്ടെത്തിയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

English Summary:

V Muraleedharan sustained a minor injury after the weighing scale used during a Thulabharam ritual collapsed at the Pournamikkavu Temple in Venganoor. The accident occurred while the ceremony was in progress, leaving him with a bruise on his right leg. Following the incident, he was taken to a private hospital in Anayara for medical evaluation and treatment.

Follow Us