AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!

Chennai Metro Phase 2 Updates: ഉദ്ഘാടനം ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാകാത്ത സ്റ്റേഷനുകൾ മറികടന്നുകൊണ്ട് മാത്രമായിരിക്കും സർവീസ് നടത്താൻ സാധിക്കുക. സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്.

Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 29 Jul 2026 | 09:00 AM

ചെന്നൈ: ചെന്നൈ മെട്രോ ഫേസ് 2 പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട പൂനമല്ലി ബൈപാസ് – വടപളനി പാതയുടെ ഉദ്ഘാടനം വൈകും. സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും, ഈ റൂട്ടിലെ 6 പ്രധാന സ്റ്റേഷനുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല. കേന്ദ്ര സർക്കാരിന്റെ ഉദ്ഘാടന തീയതിക്കാമായി കാത്തിരിക്കുമ്പോഴാണ് സ്റ്റേഷനുകളുടെ നിർമ്മാണത്തിൽ വലിയ കാലതാമസം നേരിടുന്നത്.

ഇടനാഴിയിലെ ആറ് സ്റ്റേഷനുകൾ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 14.6 കിലോമീറ്റർ നീളമുള്ള ഇടനാഴിക്ക് ഇതിനകം തന്നെ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. സാങ്കേതികമായി പ്രവർത്തനത്തിന് തയ്യാറാണ്. എന്നിരുന്നാലും, കേന്ദ്രം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തതിനാൽ സർവീസ് ആരംഭിച്ചിട്ടില്ല.

ഉദ്ഘാടനം ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാകാത്ത സ്റ്റേഷനുകൾ മറികടന്നുകൊണ്ട് മാത്രമായിരിക്കും സർവീസ് നടത്താൻ സാധിക്കുക. സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്.

തടസ്സമെന്ത്?

ആറ് സ്റ്റേഷനുകളിൽ റൂഫിംഗ്, ക്ലാഡിംഗ്, ഗ്രാനൈറ്റ് ഫ്ലോറിംഗ്, പ്രവേശന കവാടങ്ങൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ ഫിനിഷിംഗ് ജോലികളാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ഇതിൽ ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം എന്നീ 4 ഡബിൾ ഡെക്കർ സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഏറ്റവും വെല്ലുവിളി. ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനുകൾ ഉള്ളതിനാൽ റൂഫ് ഇൻസ്റ്റലേഷനായി വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്നത് പണികളെ ബാധിക്കുന്നുണ്ട്.

ALSO READ: മെട്രോ യാത്രക്കാർ ഇനിയും കാത്തിരിക്കണം! കോയമ്പേട് – ആലന്തൂർ പാത വൈകും, കാരണമിത്…

മെട്രോ പാതയിൽ സർവീസ് ആരംഭിച്ചു കഴിഞ്ഞാൽ സുരക്ഷാ നിയന്ത്രണങ്ങൾ കാരണം തൊഴിലാളികൾക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. ഇത് ശേഷിക്കുന്ന ജോലികളെ ബാധിക്കാൻ സാധ്യതയുണ്ട്.

ഉദ്ഘാടനം എന്ന്?

നേരത്തെ ജൂൺ മാസത്തോടെ പണികൾ പൂർത്തിയാക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് സെപ്റ്റംബർ അവസാനത്തേക്ക് മാറ്റി വച്ചതായാണ് വിവരം. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തോടെ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ പരിശോധന പൂർത്തിയാക്കി ഈ സ്റ്റേഷനുകൾ യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്കും പിന്നീട് ജൂണിലേക്കും മാറ്റുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

ചെന്നൈ മെട്രോ ഫേസ് 2-ന്റെ ഭാഗമായ കോറിഡോർ 4-ൽ ഉൾപ്പെടുന്ന പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.6 കിലോമീറ്റർ പാതയാണ് ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നത്. നിലവിൽ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ 60 മുതൽ 90 മിനിറ്റ് വരെ വേണമെങ്കിൽ, ഈ പാത തുറന്നാൽ ഇത് 22 മുതൽ 25 മിനിറ്റായി കുറയും. എന്നാൽ, കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ അന്തിമ പരിശോധനകൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല.

English Summary:

Although the Poonamallee Bypass–Vadapalani section of Chennai Metro Phase II has received the required safety clearance, six stations—Alapakkam, Karambakkam, Valasaravakkam, Alwarthirunagar, Saligramam Warehouse and Saligramam—remain under construction and will not be ready for the initial launch.

Follow Us