AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സിക്കിമിൽ തുരങ്കത്തിൽ വൻ സ്ഫോടനം: 7 മരണം; നിരവധി തൊഴിലാളികൾ കുടുങ്ങി, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ!

Sikkim Tunnel Explosion News: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മീഥെയ്ൻ വാതകം ചോർന്നുണ്ടായ സ്ഫോടനത്തെത്തുടർന്ന് മണ്ണിടിഞ്ഞ് വീണ് ഏഴ്‌ തൊഴിലാളികൾ കൊല്ലപ്പെട്ടു. അപകടത്തെ തുടര്‍ന്ന് 18 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടം നടന്ന ഉടൻ തന്നെ ചില തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും, മറ്റു പലരും തുരങ്കത്തിനുള്ളിൽ കുടുങ്ങി.

സിക്കിമിൽ തുരങ്കത്തിൽ വൻ സ്ഫോടനം: 7 മരണം; നിരവധി തൊഴിലാളികൾ കുടുങ്ങി, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ!
Sikkim Tunnel ExplosionImage Credit source: Screengrab ANI X
Jayadevan AM
Jayadevan AM | Published: 21 Jul 2026 | 07:55 AM

ഗാങ്‌ടോക്ക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മീഥെയ്ൻ വാതകം ചോർന്നുണ്ടായ സ്ഫോടനത്തെത്തുടർന്ന് മണ്ണിടിഞ്ഞ് വീണ് ഏഴ്‌ തൊഴിലാളികൾ കൊല്ലപ്പെട്ടു. അപകടത്തെ തുടര്‍ന്ന് 18 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും, തുരങ്കത്തിനുള്ളിലെ വിഷവാതകം, കാഴ്ചമങ്ങൽ, ഓക്സിജന്റെ കുറവ് എന്നിവ ദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു. മണ്ണിടിഞ്ഞ് വീണ് തുരങ്കത്തില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴിയടഞ്ഞതും തിരിച്ചടിയായി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ‌എച്ച്‌പി‌സി) ജീവനക്കാർ ഉൾപ്പെടെ ആകെ 25 തൊഴിലാളികളാണ് കുടുങ്ങിയത്. ഇവരില്‍ ഏഴ് പേർ മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ബാക്കിയുള്ള തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്‌

നാഞ്ചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന എൻ‌എച്ച്‌പി‌സി ടീസ്റ്റ സ്റ്റേജ്-VI ഹൈഡ്രോഇലക്ട്രിക് പ്രോജക്റ്റിന്റെ എഡിഐടി തുരങ്കത്തിലാണ് സംഭവം നടന്നത്. തുരങ്കത്തിനുള്ളിൽ ഏകദേശം 1.5 കിലോമീറ്റർ ഉള്ളിലായി മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിക്കിടന്ന വാതകം പുറത്തുവിടാനുള്ള ശ്രമത്തിനിടയിലാണ് സ്ഫോടനമുണ്ടായതെന്നും, ഇത് മണ്ണിടിച്ചിലിന് കാരണമായി തുരങ്കത്തിന്റെ ഒരു ഭാഗം അടഞ്ഞ് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു എന്നും കരുതുന്നു. അപകടം നടന്ന ഉടൻ തന്നെ ചില തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും, മറ്റു പലരും തുരങ്കത്തിനുള്ളിൽ കുടുങ്ങി.

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

വൈകുന്നേരം 3.40 ഓടെയാണ് ജില്ലാ ഭരണകൂടത്തിന് അപകടത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്. തുടർന്ന് ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ജില്ലാ പൊലീസ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവ സംഭവസ്ഥലത്തെത്തി. തുരങ്കത്തിനുള്ളിൽ ഓക്സിജൻ കുറഞ്ഞതും വാതക സാന്നിധ്യവും കാരണം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാഥമിക രക്ഷാപ്രവർത്തനം ഉപേക്ഷിക്കേണ്ടിവന്നു.

നിരവധി ഉദ്യോഗസ്ഥർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പിന്നീട് എൻ‌ഡി‌ആർ‌എഫ് ടീമുകൾ നടത്തിയ അടുത്ത ഘട്ട രക്ഷാശ്രമങ്ങളും പ്രതികൂല സാഹചര്യങ്ങൾ കാരണം വിജയിച്ചില്ല. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനായി, വാതക പ്രതിരോധ ഉപകരണങ്ങൾ അടങ്ങിയ പ്രത്യേക സംഘം പശ്ചിമ ബംഗാളിൽ നിന്ന് സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read: Assam Rifles attack Nagaland: നാഗാലാൻഡിൽ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

രക്ഷാദൗത്യം വെല്ലുവിളി

മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യം, ഇടുങ്ങിയ പാത, കാഴ്ചമങ്ങൽ എന്നിവ കാരണം രക്ഷാപ്രവർത്തനം അതികഠിനമായിക്കൊണ്ടിരിക്കുകയാണെന്ന് സിക്കിം കളക്ടർ അനുപ താംലിംഗ് പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രോജക്റ്റ് സൈറ്റിന് സമീപം ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. വാതക മാസ്കുകളും മറ്റ് സുരക്ഷാ കവചങ്ങളും ധരിച്ച രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

രക്ഷാപ്രവർത്തന വാഹനങ്ങളുടെയും അടിയന്തര സാമഗ്രികളുടെയും സുഗമമായ യാത്ര ഉറപ്പാക്കാൻ സമീപപ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. അപകടത്തിന്റെ കൃത്യമായ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

A methane gas explosion inside an under-construction tunnel in Sikkim killed seven workers and trapped 18 others. The explosion triggered a landslide that blocked the entrance of the Teesta Stage-VI Hydroelectric Project tunnel. Hazardous gas, low oxygen, and poor visibility severely obstructed initial rescue attempts by emergency teams. Specialized rescue personnel equipped with protective gear have been deployed to reach the stranded workers.

Follow Us