Assam Rifles attack Nagaland: നാഗാലാൻഡിൽ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്
Assam Rifles Convoy Attacked in Nagaland: ഒരു ബൊലേറോ എസ്‌യുവിയിലാണ് ജവാന്മാർ സഞ്ചരിച്ചിരുന്നത്. അസം-നാഗാലാൻഡ് അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്തു കൂടെ വാഹനം കടന്നുപോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മേഖലയിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. സൈനികർക്ക് നേരെ ആക്രമണങ്ങൾ വർധിച്ച് വരികയാണ്.
കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സുഖോയിക്ക് സമീപം നടന്ന സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ജവാന്മാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഒരു ബൊലേറോ എസ്‌യുവിയിലാണ് ജവാന്മാർ സഞ്ചരിച്ചിരുന്നത്. അസം-നാഗാലാൻഡ് അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്തു കൂടെ വാഹനം കടന്നുപോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മേഖലയിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ചയും ആക്രമണം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സൈനികർക്ക് നേരെ ആക്രമണങ്ങൾ വർധിച്ച് വരികയാണ്. കഴിഞ്ഞ ആഴ്ചയും അസം റൈഫിൾസ് കോൺവോയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിലായിരുന്നു ആക്രമണങ്ങൾ. അന്ന് മൂന്ന് സൈനികരാണ് വീരമൃത്യു വരിച്ചത്.
ALSO READ: റസ്റ്റോറൻ്റിൽ മോശം ഭക്ഷണം കണ്ടെത്തിയോ? വെറുതെ പരാതിപ്പെടരുത്, റിപ്പോർട്ട് ചെയ്യാം; എങ്ങനെ?
വോട്ടർ പട്ടികയിൽ പേര് ചേർക്കണോ? മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളും നിർബന്ധം
വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകൾ ഇനിമുതൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. നിയമങ്ങളിൽ ഭേദഗതി. ഇനിമുതൽ തങ്ങളുടെ മാതാപിതാക്കളുടെ ഇലക്ട്രൽ പദവി സംബന്ധിച്ച് വിവരങ്ങൾ കൂടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിന് വേണ്ടി ഒടുവിൽ നടന്ന സ്പെഷ്യൽ ഇന്ത്യൻ റിവിഷൻ ( SIR) പ്രക്രിയയിൽ മാതാപിതാക്കൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരമാണ് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.
ആദ്യമായി വോട്ട് ചെയ്യുന്നവർ പുതിയതായി യോഗ്യത നേടിയ പൗരന്മാർ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് പുതിയ എന്റോൾമെന്റ് തേടുന്നവർ എന്നിവർ സമർപ്പിക്കേണ്ട ഔദ്യോഗിക ഫോമായ ഫോം 6 ലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്.ഭരണപരമായ നിർദ്ദേശങ്ങളിലൂടെയാണ് ഓൺലൈൻ അപേക്ഷകളിൽ ഈ പുതിയ ഡിക്ലറേഷൻ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തത്.
1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലും അതല്ലെങ്കിൽ ഔദ്യോഗിക ഫോം ആറിലോ ഗസറ്റ് വിജ്ഞാപനത്തിലൂടെയുള്ള നിയമപരമായ ഭേദഗതികൾ ഇതുവരെ വരുത്തിയിട്ടില്ലെങ്കിലും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഈ ഭാഗം പൂരിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
English Summary:
A soldier was martyred in a terrorist attack on an Assam Rifles convoy in Nagaland. Four people were also injured in an explosion that occurred near Sukhoi; the condition of one of them is critical.